CricketIndian Cricket TeamSports

മകന്റെ സ്വപ്നത്തിന് കാവലിരുന്ന ഒരച്ഛൻ; സഞ്ജു എന്ന വിസ്മയത്തിന് പിന്നിലെ ‘സാംസൺ’ കരുത്ത്

ലോക ക്രിക്കറ്റിന്റെ നെറുകയിൽ ഇന്ന് സഞ്ജു സാംസൺ എന്ന പേര് ആദരവോടെ സ്മരിക്കപ്പെടുമ്പോൾ, ആ വിജയഗാഥയ്ക്ക് പിന്നിൽ നിശബ്ദനായി നിന്ന ഒരച്ഛന്റെ കഠിനാധ്വാനവും ത്യാഗവുമുണ്ട്. ഒരു ശരാശരി മലയാളി മാതാപിതാക്കളുടെ പതിവ് രീതികളിൽ നിന്ന് മാറി നടന്ന് മകന്റെ പാഷനെ നെഞ്ചേറ്റിയ ആ വ്യക്തിത്വം ഒരു പാഠപുസ്‌തകം കൂടിയാണ് (Sanju Samson Father Samson Viswanath Success Story).

ALSO READ: 10 സെക്കന്റിന് 50 ലക്ഷം രൂപ; ഫൈനലിൽ കീശനിറച്ച് ജിയോ ഹോട്ട്സ്റ്റാർ

പഠിച്ചാൽ മാത്രമേ ജീവിതത്തിൽ രക്ഷപ്പെടാൻ കഴിയൂ എന്ന് വിശ്വസിക്കുന്ന ഒരു സമൂഹത്തിൽ, ക്രിക്കറ്റ് എന്ന സ്വപ്നത്തിന് വേണ്ടി സ്വന്തം ജോലി പോലും ഉപേക്ഷിച്ച സാംസൺ വിശ്വനാഥിന്റെ ഉറച്ച തീരുമാനമാണ് ഇന്നത്തെ സഞ്ജുവിനെ വാർത്തെടുത്തത്.

ALSO READ: ഉറ്റവരുടെ മരണം, ഫൈനലിൽ ഇഷാൻ ബാറ്റ് വീശിയത് ദുരന്തവാർത്തകൾക്കിടയിൽ; വെളിപ്പെടുത്തി പിതാവ്

ആറുമണി ആകുമ്പോൾ ചൂരലുമായി ഗ്രൗണ്ടിന് പുറത്ത് മക്കളെ കാത്തുനിൽക്കുന്ന, കളി നിർത്തി പഠിക്കാൻ നിർബന്ധിക്കുന്ന മാതാപിതാക്കൾക്കിടയിലാണ് സാംസൺ വിശ്വനാഥ് വ്യത്യസ്തനാകുന്നത്. മിക്ക മലയാളി വീടുകളിലും ക്രിക്കറ്റ് കോച്ചിംഗിന് പോകണമെന്നോ പുതിയ ബാറ്റ് വേണമെന്നോ ആവശ്യപ്പെട്ടാൽ “രണ്ടക്ഷരം പഠിച്ച് സർക്കാർ ജോലി വാങ്ങാൻ നോക്ക്” എന്ന മറുപടിയാണ് ലഭിക്കാറുള്ളത്. പലരുടെയും കായിക താല്പര്യങ്ങൾ മുളയിലേ നുള്ളിക്കളയുന്ന ഈ ശീലത്തെ അതിജീവിച്ച്, മകന്റെ ഉള്ളിലെ ക്രിക്കറ്ററെ തിരിച്ചറിഞ്ഞ അച്ഛനാണ് അദ്ദേഹം.

ALSO READ: തകർന്ന് പോയനിമിഷങ്ങളുണ്ട്; തുണയായത് ഇതിഹാസ താരം; മനസ്സ് തുറന്ന് സഞ്ജു

മകന്റെ കരിയറിന് വേണ്ടി ഡൽഹി പൊലീസിലെ ജോലി ഉപേക്ഷിച്ച് കേരളത്തിലേക്ക് മടങ്ങിയ സാംസണിന്റെ തീരുമാനം അന്ന് പലരും വിഡ്ഢിത്തമെന്ന് വിളിച്ചിട്ടുണ്ടാകാം.

അനേകം കുത്തുവാക്കുകളും പരിഹാസങ്ങളും അദ്ദേഹം നേരിട്ടുണ്ടാവാം, എന്നാൽ ആ നിശ്ചയദാർഢ്യത്തിന് മുന്നിൽ പ്രതിസന്ധികളെല്ലാം വഴിമാറി.

Sanju Samson Father Samson Viswanath Success Story

സഞ്ജു ഇന്ന് കാണുന്ന താരമായി വളർന്നിട്ടുണ്ടെങ്കിൽ അതിൽ അദ്ദേഹത്തിന്റെ പേരിനൊപ്പമുള്ള ‘സാംസൺ’ എന്ന കരുത്തിന് വലിയ പങ്കുണ്ട്.

മറ്റേതൊരു സാധാരണ അച്ഛനെയും പോലെ സുരക്ഷിതമായ ഒരു ജോലിക്കായി മകനെ നിർബന്ധിച്ചിരുന്നെങ്കിൽ സഞ്ജു എന്ന ക്രിക്കറ്ററെ കേരളത്തിനും ഇന്ത്യയ്ക്കും നഷ്ടമാകുമായിരുന്നു.

നമുക്ക് ചുറ്റിലെ ‘സഞ്ജു സാംസൺമാർ’

വീട്ടുകാരുടെ വാക്ക് കേട്ട് സ്വന്തം പാഷൻ ഉപേക്ഷിക്കേണ്ടി വന്ന എത്രയോ ‘സഞ്ജു സാംസൺമാർ’ നമുക്ക് ചുറ്റുമുണ്ടെന്നത് ഒരു യാഥാർത്ഥ്യമാണ്.

ഒൻപത് മണി മുതൽ അഞ്ചു മണി വരെയുള്ള ജോലിക്ക് ശേഷം ആഴ്ചയിലൊരിക്കൽ ടർഫിൽ ഒരു മണിക്കൂർ സ്ലോട്ട് ബുക്ക് ചെയ്ത് തങ്ങളുടെ കായിക താല്പര്യങ്ങളെ ഒതുക്കിത്തീർക്കുന്നവർക്കിടയിൽ സഞ്ജു ഒരു പ്രകാശഗോപുരമായി നിൽക്കുന്നത് അദ്ദേഹത്തിന്റെ അച്ഛൻ നൽകിയ പിൻബലം കൊണ്ടാണ്.

മകനെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താൻ അദ്ദേഹം ചെയ്ത ത്യാഗങ്ങൾ പരിഗണിക്കുമ്പോൾ, സഞ്ജുവിന്റെ വിജയങ്ങളിൽ അഭിമാനിക്കാനും ആഹ്ലാദിക്കാനും സാംസൺ വിശ്വനാഥിന് എല്ലാ അവകാശവുമുണ്ട്.

അഹങ്കാരമെന്ന് പലരും മുദ്രകുത്തുന്നത് യഥാർത്ഥത്തിൽ ഒരു പിതാവിന്റെ വർഷങ്ങളോളമുള്ള കാത്തിരിപ്പിന്റെയും അധ്വാനത്തിന്റെയും പരിസമാപ്തിയാണ്.

മക്കളുടെ ഇഷ്ടങ്ങൾ തിരിച്ചറിഞ്ഞ് അവരെ പിന്തുണയ്ക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ ജീവിതകഥ വിരൽ ചൂണ്ടുന്നത്.

സഞ്ജുവിന്റെ ഓരോ സെഞ്ചുറിക്കും പിന്നിൽ വർഷങ്ങൾക്ക് മുൻപ് ജോലി വേണ്ടെന്ന് വെച്ച് മകന് ബാറ്റ് വാങ്ങി നൽകിയ ആ അച്ഛന്റെ നിശ്ചയദാർഢ്യമുണ്ട്.

CONTENT: Sanju Samson Father Samson Viswanath Success Story