CricketIndian Cricket TeamSports

സഞ്ജു ടി20 ടീമിൽ നിന്നും പുറത്തേക്ക്; പകരം മറ്റൊരാളെ കണ്ട് വെച്ച് ബിസിസിഐ; റിപ്പോർട്ട്

മലയാളി താരം സഞ്ജു സാംസൺ നിലവിൽ ഇന്ത്യയുടെ ടി20 ടീമിൽ മാത്രമാണ് സ്ഥിര സാനിധ്യം. എന്നാൽ സഞ്ജുവിന്റെ ടി20 സ്ഥാനവും അപകടത്തിലാണെന്നും, താരം ഉടൻ ടി20 ടീമിൽ നിന്നും പുറത്തേക്ക് പോകാനുള്ള സാധ്യതകളും ഉയർന്ന് വരികയാണ്.

ALSO READ: INDvsAUS; മൂന്നാം ടി20 മഴ കൊണ്ട് പോകുമോ? കാലാവസ്ഥ, പിച്ച് റിപ്പോർട്ട് കാണാം..

സഞ്ജു സാംസണ്‍ തുടര്‍ച്ചയായ പരാജയപ്പെടുകയാണെങ്കില്‍ ട്വന്‍റി20യിലും ഋഷഭ് പന്തിനെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ ഇന്ത്യന്‍ ടീം മാനേജ്മെന്‍റ് ഒരുങ്ങുന്നതായി റിപ്പോർട്ടുണ്ട്. ഋഷഭ് പന്തിനെ എല്ലാ ഫോര്‍മാറ്റിലെയും വിക്കറ്റ് കീപ്പറാക്കാനാണ് ഗൗതം ഗംഭീറിന്‍റെ നേതൃത്വത്തിലുള്ള മാനേജ്മെന്‍റിന് താല്‍പര്യം എന്നാണ് റിപ്പോർട്ട്.

വരുന്ന പരമ്പരകളിൽ സഞ്ജു മികച്ച പ്രകടനങ്ങള്‍ നടത്തിയില്ലെങ്കില്‍ ലോകകപ്പ് ടീമിനായുള്ള മുൻഗണന പട്ടികയിൽ സഞ്ജു ഇല്ലാതാകാന്‍ സാധ്യതയുണ്ടെന്നും ടെലികോം ഏഷ്യ സ്പോർട്സിന്‍റെ റിപ്പോര്‍ട്ടിൽ പറയുന്നു.

സഞ്ജു സ്ഥിരപ്രകടനം നടത്താതിരിക്കാനുള്ള നീക്കങ്ങളാണ് ഇപ്പോൾ സഞ്ജുവിന്റെ ബാറ്റിംഗ് പൊസിഷനിൽ നടത്തുന്ന അഴിച്ച് പണികളെന്നും വിമർശനമുണ്ട്. ഓപ്പണിങ് റോളില്‍ കളിച്ചിരുന്ന സഞ്ജുവിനെ ഏഷ്യാകപ്പ് മുതല്‍ മധ്യനിരയിലേക്കു മാറ്റിയിരുന്നു. ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ട്വന്‍റി20യില്‍ മൂന്നാം നമ്പറില്‍ ഇറങ്ങാന്‍ സഞ്ജുവിന് അവസരം ലഭിച്ചിരുന്നു. എന്നാല്‍ നേരിട്ട നാല് പന്തുകളിൽ ഓസീസ് ബോളര്‍മാരുടെ പേസിനും ബൗൺസിനും മുന്നില്‍ സഞ്ജു പരുങ്ങി.