Cricketicc Cricket World CupIndian Cricket TeamSports

സഞ്ജു അടുത്ത ടി20 ക്യാപ്റ്റൻ? സുര്യക്ക് പകരം 6 താരങ്ങളെ നായകസ്ഥാനത്തേക്ക് പരിഗണിക്കാൻ ബിസിസിഐ; മുൻ‌തൂക്കം സഞ്ജുവിന്

ഐസിസി ടി20 ലോകകപ്പിലെ ഇന്ത്യയുടെ വിശ്വവിജയത്തിന് പിന്നാലെ മലയാളി ക്രിക്കറ്റ് ആരാധകർക്കിടയിൽ ആവേശം ഇരട്ടിയാകുന്ന ഒരു റിപ്പോർട്ട് കൂടി വരികയാണ്. കിരീട ആഘോഷങ്ങൾക്കപ്പുറം ഇന്ത്യൻ ക്രിക്കറ്റ് ഇപ്പോൾ ചർച്ച ചെയ്യുന്നത് മറ്റൊരു പ്രധാന കാര്യമാണ്, ആരായിരിക്കും ഇന്ത്യയുടെ അടുത്ത ടി20 നായകൻ എന്ന്.

ALSO READ: മകന്റെ സ്വപ്നത്തിന് കാവലിരുന്ന ഒരച്ഛൻ; സഞ്ജു എന്ന വിസ്മയത്തിന് പിന്നിലെ ‘സാംസൺ’ കരുത്ത്

നിലവിലെ ടി20 നായകൻ സൂര്യകുമാർ യാദവ് ലോകകപ്പിന് ശേഷം നായകസ്ഥാനത്ത് തുടരാൻ സാധ്യതയില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സൂര്യയുടെ നേതൃത്വത്തിൽ ഇന്ത്യ ഇതുവരെ ഒരു പരമ്പര പോലും പരാജയപ്പെട്ടിട്ടില്ല എന്ന റെക്കോർഡ് ഉണ്ടെങ്കിലും പ്രായം അദ്ദേഹത്തിന് ഒരു തടസ്സമായി മാറുന്നുണ്ട്.

ALSO READ: 10 സെക്കന്റിന് 50 ലക്ഷം രൂപ; ഫൈനലിൽ കീശനിറച്ച് ജിയോ ഹോട്ട്സ്റ്റാർ

നിലവിൽ 36 വയസ്സിലേക്ക് അടുക്കുന്ന സൂര്യകുമാറിന് പകരം 2028-ലെ ടി20 ലോകകപ്പ് മുന്നിൽ കണ്ട് ഒരു പുതിയ ടീമിനെ കെട്ടിപ്പടുക്കാൻ ബിസിസിഐ ആഗ്രഹിക്കുന്നുണ്ട്. മുൻപ് ലോക ഒന്നാം നമ്പർ ബാറ്ററായിരുന്ന സൂര്യകുമാറിന്റെ സമീപകാലത്തെ ഫോം മങ്ങുന്നതും പുതിയ നായകനെ കണ്ടെത്താനുള്ള ബോർഡിന്റെ നീക്കത്തിന് വേഗത കൂട്ടുന്നു.

സഞ്ജുവിന്റെ സാധ്യത

Sanju Samson Next Indian Captain

ഈ സാഹചര്യത്തിൽ സഞ്ജു സാംസന്റെ പേരിന് വലിയ മുൻതൂക്കമാണ് ലഭിക്കുന്നത് (Sanju Samson Next Indian Captain). അടുത്ത ലോകകപ്പ് ഏകദിന ഫോർമാറ്റിൽ ആയതുകൊണ്ട് തന്നെ സീനിയർ താരങ്ങൾ ഏകദിന ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സാധ്യത.

നിലവിൽ നായകസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന ഹാർദിക് പാണ്ഡ്യ, ശ്രേയസ് അയ്യർ, ജസ്പ്രീത് ബുംറ, അക്സർ പട്ടേൽ, ശുഭ്മാൻ ഗിൽ എന്നിവർക്കെല്ലാം ചില പരിമിതികളുണ്ട്.

ഹാർദിക് പാണ്ഡ്യയുടെയും ശ്രേയസ് അയ്യരുടെയും പരിക്കുകൾ പലപ്പോഴും അവർക്ക് വിനയാകാറുണ്ട്. ഏകദിന ലോകകപ്പിന് മുൻപ് താരങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഇവർക്ക് ടി20 ഫോർമാറ്റിൽ വിശ്രമം അനുവദിക്കാൻ സാധ്യതയുണ്ട്. ബുംറയുടെ കാര്യത്തിലും സമാനമായ സാഹചര്യം തന്നെയാണുള്ളത്.

ശുഭ്മാൻ ഗിൽ നിലവിൽ ഏകദിനത്തിലും ടെസ്റ്റിലും ഇന്ത്യയെ നയിക്കുന്നുണ്ടെങ്കിലും ടി20 ഫോർമാറ്റിൽ അദ്ദേഹത്തിന്റെ ബാറ്റിംഗ് ശൈലി എത്രത്തോളം അനുയോജ്യമാണെന്ന കാര്യത്തിൽ സെലക്ടർമാർക്കിടയിൽ ഭിന്നാഭിപ്രായമുണ്ട്.

ടി20 ടീമിൽ അദ്ദേഹം സ്ഥിര സാന്നിധ്യമല്ല എന്നതും ശ്രദ്ധേയമാണ്.

എന്നാൽ സഞ്ജു സാംസണെ സംബന്ധിച്ച് കാര്യങ്ങൾ വ്യത്യസ്തമാണ്. ടി20 ഫോർമാറ്റിൽ അഗ്രസീവ് ബാറ്റിംഗ് ശൈലിയുള്ള സഞ്ജു നിലവിൽ ഏകദിന ടീമിലെ സ്ഥിര അംഗമല്ല.

ഇത് അദ്ദേഹത്തിന് ടി20 ടീമിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവസരം നൽകുന്നു.

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ കഴിഞ്ഞ അഞ്ച് സീസണുകളിലായി വിജയകരമായി നയിക്കുന്ന സഞ്ജുവിന് മികച്ച ക്യാപ്റ്റൻസി അനുഭവസമ്പത്തുണ്ട്.

നായകനായി കിരീടങ്ങളൊന്നും ഇല്ലെങ്കിലും സഞ്ജുവിന്റെ ക്യാപ്റ്റൻസി നേരത്തെ പ്രശംസ പിടിച്ച് പറ്റിയഘടകമാണ്.

അങ്ങനെയെങ്കിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ടി20 ഫോർമാറ്റിൽ നയിക്കുന്ന ആദ്യ മലയാളി താരമായി സഞ്ജു സാംസൺ ചരിത്രം കുറിക്കുമോ എന്നാണ് ആരാധകർ ഇപ്പോൾ ഉറ്റുനോക്കുന്നത്.

ബിസിസിഐയുടെ വരാനിരിക്കുന്ന പ്രഖ്യാപനങ്ങൾ ഇതിൽ നിർണ്ണായകമാകും.

ALSO READ: ഉറ്റവരുടെ മരണം, ഫൈനലിൽ ഇഷാൻ ബാറ്റ് വീശിയത് ദുരന്തവാർത്തകൾക്കിടയിൽ; വെളിപ്പെടുത്തി പിതാവ്

തകർന്ന് പോയനിമിഷങ്ങളുണ്ട്; തുണയായത് ഇതിഹാസ താരം; മനസ്സ് തുറന്ന് സഞ്ജു

content: Sanju Samson Next Indian Captain