ടി20 ലോകകപ്പ് മുന്നിലിരിക്കെ ഇക്കഴിഞ്ഞ ന്യൂസിലാൻഡ് പരമ്പരയിൽ സഞ്ജു സാംസണ് അത്ര മികവ് പുറത്തെടുക്കാനായില്ല ( sanju samson t20). പകരം ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ മികച്ച പ്രകടനവും നടത്തിയതോടെ സഞ്ജു ആദ്യ ഇലവനിൽ നിന്നും പുറത്താകുമോ എന്ന ആശങ്കയും ഉയരുകയാണ്.
ഇപ്പോഴിതാ ടി20 ലോകകപ്പിലെ ഇന്ത്യൻ ബാറ്റിങ്ങിനെ ലൈനപ്പിനെ കുറിച്ചും സഞ്ജുവിന്റെ ഭാവിയെ പറ്റിയും മനസ്സ് തുറക്കുകയാണ് മുൻ ഇന്ത്യൻ നായകൻ സുനിൽ ഗവാസ്‌കർ.

ട്വന്റി20 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ ബാറ്റിങ് ലൈനപ്പിനെക്കുറിച്ച് കൃത്യമായ ധാരണയായതായാണ് ഗവാസ്കറുടെ പ്രതികരണം.അഞ്ചാം ടി20യിൽ സഞ്ജു ബാറ്റിങ്ങിൽ നിരാശപ്പെടുത്തിയതിനു പിന്നാലെയായിരുന്നു ഗാവസ്കറിന്റെ പ്രതികരണം.
തിലക് വര്‍മ ലോകകപ്പ് ടീമിലേക്കു തിരിച്ചെത്തുന്നതോടെ സഞ്ജുവിന്റെ സ്ഥാനം നഷ്ടപ്പെടുമെന്നാണ് ഗാവസ്കറുടെ പ്രതികരണം.
പരുക്കുമാറിയ തിലക് വർമ ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മത്സരങ്ങളിൽ കളിക്കാനുള്ള ഒരുക്കത്തിലാണ്. ‘‘സിലക്ഷൻ കമ്മിറ്റി തുറന്ന മനസ്സുള്ളവരാണെന്നു തോന്നുന്നു. സഞ്ജു സാംസണ് ഒരുപാട് അവസരങ്ങൾ നൽകിക്കഴിഞ്ഞു. ഇപ്പോഴത്തെ ഇഷാൻ കിഷന്റെ ഇന്നിങ്സും, തിലക് വർമയുടെ തിരിച്ചുവരവും ഈ ബാറ്റിങ് ക്രമത്തെക്കുറിച്ചു വ്യക്തത വരുത്തുന്നതാണെന്ന് ഗാവസ്‌കർ പറഞ്ഞു.
സഞ്ജു മികച്ച താരമാണ് എന്നും എന്നാൽ ഇപ്പോൾ അദ്ദേഹത്തിന് ട്രാക്ക് കണ്ടെത്താൻ കഴിയുന്നില്ല എന്നും ലോകകപ്പ് പോലുള്ള വലിയ വേദികളിൽ അദ്ദേഹത്തെ പരീക്ഷിക്കാനാവില്ലെന്നുമാണ് ഗാവസ്‌കർ പറഞ്ഞത്. തിലക് വർമ്മ ഫിറ്റാണ് എങ്കിൽ അദ്ദേഹം ആദ്യ ഇലവനിലേക്ക് വരുമെന്നും സഞ്ജു ആദ്യ ഇലവനിൽ നിന്ന് പുറത്താവുമെന്നുമാണ് ഗവാസ്കറുടെ അഭിപ്രായം.
ALSO READ: പാക്കിസ്ഥാൻ ലോകകപ്പ് ബഹിഷ്കരിച്ചാൽ നേട്ടം ഇന്ത്യയ്ക്ക്; കാരണമറിയാം..
content: sanju samson t20