ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിൽ തന്നെ നിർഭാഗ്യവാന്മാരായ താരങ്ങളിൽ ഒരാളാണ് സർഫറാസ് ഖാൻ. മികച്ച പ്രകടനം കാഴ്ച വെച്ചിട്ടും പല സമയത്തും BCCI ഇന്ത്യൻ ടീം പ്രഖ്യാപനങ്ങള്‍ നടത്തിയപ്പോഴും ഒരിക്കല്‍പ്പോലും ഒരുപട്ടികയിലും ആ പേരുണ്ടായിരുന്നില്ല.
ഈ കഴിഞ്ഞ ഐപിഎൽ താര ലേലത്തിലും ആദ്യ റൗണ്ട് ഘട്ടത്തിൽ സർഫറാസ് ഖാൻ അൺസോൾഡായിരുന്നു. പിന്നീട് രണ്ടാം റൗണ്ടിൽ താരത്തെ ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കുകയായിരുന്നു. ഇപ്പോളിത CSKയുടെ ഈയൊരു നീക്കം എത്രത്തോളം മികച്ച തീരുമാനമാണെന്ന് അടിവരയിട്ട് തെളിയിച്ചിരിക്കുകയാണ് താരം.
നിലവിൽ ഈയടുത്ത് SMAT, VHT ടൂർണമെന്റുകളിൽ മുംബൈക്കായി താരം കളിച്ച എല്ലാ മത്സരത്തിലും ഗംഭീര പ്രകടനമാണ് സർഫറാസ് ഖാൻ കാഴ്ചവച്ചത്. കഴിഞ്ഞ ആറു മത്സരത്തിൽ നാലാർത്ഥ സെഞ്ച്വറിയും രണ്ട് സെഞ്ച്വറിയുമാണ് താരം നേടിയത്.
ഏഴ് മത്സരങ്ങൾ നിന്ന് 501റൺസുകളാണ് താരം അടിച്ചു കൂട്ടിയത്. 100(47)*, 52(40), 64(25), 73(22), 55(49), 157(75) എന്നിങ്ങനെയാണ് താരത്തിന്റെ പ്രകടനം. എന്തിരുന്നാലും താരത്തിന്റെ ഈയൊരു ഗംഭീര തിരിച്ചുവരവ് ചെന്നൈ സൂപ്പർ കിംഗ്സ് ആരാധകർക്ക് ഏറെ പ്രതീക്ഷകളാണ് നൽകുന്നത്.
അതോടൊപ്പം ജനുവരി 11ന് ആരംഭിക്കാനിരിക്കുന്ന ഇന്ത്യ-ന്യൂസിലാൻഡ് ഏകദിന മത്സരത്തിന് മുന്നോടിയായി ടീം സെലക്ടേഴ്സിന് താരം തന്റെ പ്രകടനത്തോടെ സൂചനകൾ നൽകിയിരിക്കുകയാണ്.
