ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തിലും ഇന്ത്യയോട് തോറ്റതിന് പിന്നാലെ പാക് താരത്തിനെതിരെ രൂക്ഷവിമർശനവുമായി മുൻ പാക് താരം ഷൊഹൈബ് അക്തർ.
നായകൻ സൽമാൻ ആഘയാണ് ടീമിലെ ഏറ്റവും ദുര്‍ബല താരമെന്നും അദ്ദേഹം പാക് ടീമില്‍ സ്ഥാനം പോലും അര്‍ഹിക്കുന്നില്ലെന്നും അക്തര്‍ പറഞ്ഞു.
ഗ്രൗണ്ടില്‍ എന്താണ് ചെയ്യുന്നത് എന്നതിനെക്കുറിച്ച് സല്‍മാന്‍ ആഘക്ക് ധാരണപോലുമില്ലായിരുന്നുവെന്നും അക്തര്‍ ടെലിവിഷന്‍ ചര്‍ച്ചയില്‍ കുറ്റപ്പെടുത്തി.
ഇന്ത്യക്കെതിരെ മധ്യനിരയില്‍ ആരൊക്കെ ഇറങ്ങണമെന്ന കാര്യത്തില്‍ കൃത്യമായ ധാരണയുണ്ടായിരുന്നില്ല. പവര്‍ പ്ലേ എങ്ങനെ ഉപയോഗിക്കണമെന്നതിനെക്കുറിച്ചോ ബൗളര്‍മാരെ എങ്ങനെ ഉപയോഗിക്കണമെന്നതിനെക്കുറച്ചോ ഒന്നും ക്യാപ്റ്റന് വ്യക്തമായ ധാരണയില്ലായിരുന്നു. ബൗളര്‍മാര്‍ തമ്മിലും യാതൊരു സഹകരണവുമില്ലായിരുന്നു. ഏത് ലൈനിലും ലെങ്ത്തിലും പന്തെറിയണമെന്നറിയാതിരുന്ന ബൗളര്‍മാര്‍ കാര്യങ്ങള്‍ വഷളാക്കിഎന്നും അക്തർ പറഞ്ഞു.
ഇതെല്ലാം തീരുമാനിക്കേണ്ട ക്യാപ്റ്റൻ സല്‍മാന്‍ ആഘയായിരുന്നു പാക് ടീമിലെ ഏറ്റവും ദുർബലനായ താരം. എന്താണ് ചെയ്യേണ്ടതെന്ന് സല്‍മാന് യാതൊരു ധാരണയുമില്ലായിരുന്നു. അയാള്‍ ഈ ടീമില്‍ സ്ഥാനം പോലും അര്‍ഹിക്കുന്നില്ല. ഇന്ത്യയുടെ തിലക് വര്‍മയെയോ ഹാര്‍ദ്ദിക് പാണ്ഡ്യയെ പോലെയൊ ഒരു പ്രകടനം സല്‍മാന്‍ ആഘയുടെ ഭാഗത്തുനിന്ന് പ്രതീക്ഷിക്കാനാവില്ലെന്നും അക്തർ വിമർശിച്ചു.
news summary: Shoaib Akhtar slams Pakistan captain Salman Ali Agha after Pakistan’s loss in the India-Pakistan Super Four match of the Asia Cup 2025
