ഏഷ്യകപ്പ് ക്രിക്കറ്റിലെ ആവേശകരമായ സൂപ്പർ ഫോർ ഫിക്സറുകൾ വ്യക്തമായി. ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ ടീമുകളാണ് സൂപ്പർ ഫോറിൽ മാറ്റുരയ്ക്കുന്നത്.
സൂപ്പർ ഫോർ റൗണ്ടിൽ ഇന്ത്യക്ക് മൂന്ന് മത്സരങ്ങളാണുള്ളത്. ഇതിൽ ആദ്യത്തേത് ചിരവൈരികളായ പാകിസ്ഥാനെതിരെയാണ്. സെപ്റ്റംബർ 21-ന് ഈ ആവേശപ്പോരാട്ടം നടക്കും. പിന്നീട് സെപ്റ്റംബർ 24-ന് ബംഗ്ലാദേശിനെയും, സെപ്റ്റംബർ 26-ന് ശ്രീലങ്കയെയും ഇന്ത്യ നേരിടും. എല്ലാ മത്സരങ്ങളും ഇന്ത്യൻ സമയം രാത്രി 7 മണിക്കാണ്.
ഇന്ത്യ-പാക് മത്സരത്തിന് പുറമേ മറ്റ് ടീമുകൾ തമ്മിലുള്ള പോരാട്ടങ്ങളും നിർണ്ണായകമാണ്. സെപ്റ്റംബർ 20-ന് ബംഗ്ലാദേശും ശ്രീലങ്കയും തമ്മിൽ ആദ്യ സൂപ്പർ ഫോർ മത്സരം നടക്കും. സെപ്റ്റംബർ 23-ന് പാകിസ്ഥാൻ ശ്രീലങ്കയെയും, സെപ്റ്റംബർ 25-ന് പാകിസ്ഥാൻ ബംഗ്ലാദേശിനെയും നേരിടും.
ALSO READ: നിങ്ങളുടെ അംഗീകാരം ഇന്ത്യയ്ക്ക് വേണ്ട; പാകിസ്ഥാനെതിരെ സൂര്യകുമാർ യാദവിന്റെ ശക്തമായ നിലപാട്
സൂപ്പർ ഫോറിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന രണ്ട് ടീമുകളാണ് ഫൈനലിൽ ഏറ്റുമുട്ടുക. ടൂർണമെൻ്റിൻ്റെ ഫൈനൽ സെപ്റ്റംബർ 28-ന് രാത്രി 7 മണിക്ക് നടക്കും. ഈ മത്സരങ്ങളെല്ലാം സോണി സ്പോർട്സ് നെറ്റ്വർക്കിലും, സോണി ലിവിലും തത്സമയം കാണാൻ സാധിക്കും.
സൂപ്പർ ഫോറിലെ ഓരോ മത്സരത്തിനും വലിയ പ്രാധാന്യമുണ്ട്. ഓരോ മത്സരവും ഫൈനലിലേക്കുള്ള ചവിട്ടുപടിയാണ്.
