CricketIndian Cricket TeamSports

പാകിസ്ഥാനെ പെഹൽഗാമും ഓപ്പറേഷൻ സിന്ദൂരും ഓർമിപ്പിച്ച് സൂര്യകുമാർ യാദവ്; വീഡിയോ കാണാം

തങ്ങളുടെ ഈ വിജയം രാജ്യത്തിൻ്റെ എല്ലാ സൈനികർക്കും സമർപ്പിക്കുന്നുവെന്നും, അവർ എല്ലായ്പ്പോഴും തങ്ങൾക്ക് പ്രചോദനമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. പഹൽ.ഗാമിൽ നടന്ന ആ.ക്രമണത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏഷ്യകപ്പിൽ ഗ്രൂപ്പ് എയിൽ നടന്ന ഇന്ത്യ- പാക് മത്സരത്തിൽ ഏഴ് വിക്കറ്റിന്റെ ഗംഭീര വിജയമാണ് ഇന്ത്യ നേടിയത്. പാക്കിസ്ഥാൻ ഉയർത്തിയ 128 റൺസെന്ന വിജയലക്ഷ്യം ഏഴ് വിക്കറ്റും 25 പന്തുകളും ബാക്കി നിൽക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. ഓപ്പറേഷൻ സിന്ദൂറിന് ശേഷം നടന്ന ആദ്യപോരാട്ടം എന്ന നിലയിൽ മത്സരത്തിന് വിയോജിപ്പുകൾ ഏറെയുണ്ടായിരുന്നു. ശ്കതമായ രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിൽ നടന്ന മത്സരത്തിൽ പെഹൽ.ഘാം ആ.ക്രമണത്തെ നായകൻ സൂര്യകുമാർ യാദവ് പ്രതിപാദിക്കുകയും ചെയ്തിരുന്നു.

മത്സരത്തിന് ശേഷം നടന്ന പോസ്റ്റ് മാച്ച് ചടങ്ങിലാണ് സൂര്യയുടെ പ്രതികരണം. തങ്ങളുടെ ഈ വിജയം രാജ്യത്തിൻ്റെ എല്ലാ സൈനികർക്കും സമർപ്പിക്കുന്നുവെന്നും, അവർ എല്ലായ്പ്പോഴും തങ്ങൾക്ക് പ്രചോദനമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. പഹൽ.ഗാമിൽ നടന്ന ആ.ക്രമണത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സൂര്യയുടെ ജന്മദിനം കൂടിയായിരുന്നു ഇന്ന്.തന്റെ ജന്മദിനത്തിൽ ലഭിച്ച ഏറ്റവും മികച്ച സമ്മാനമാണ് ഈ വിജയം എന്ന് അദ്ദേഹം പറഞ്ഞു.

ടീം എപ്പോഴും വിജയിക്കാൻ ആഗ്രഹിക്കുന്നുവെന്നും, വിജയത്തിന് വേണ്ടി ടീം എപ്പോഴും തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.ടീം എപ്പോഴും എല്ലാ മത്സരങ്ങളെയും ഒരുപോലെയാണ് കാണുന്നതെന്നും, എല്ലാ എതിരാളികളെയും ഒരുപോലെയാണ് നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ടീം എപ്പോഴും മികച്ച പ്രകടനം നടത്താൻ ശ്രമിക്കുന്നുവെന്നും, ഇത് തങ്ങളെ വിജയത്തിലേക്ക് നയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മത്സരത്തിൻ്റെ മധ്യത്തിൽ കളി നിയന്ത്രിക്കുന്ന സ്പിന്നർമാരെ താൻ എപ്പോഴും ഇഷ്ടപ്പെടുന്നുവെന്നും, താൻ സ്പിന്നർമാരുടെ ഒരു വലിയ ആരാധകനാണെന്നും അദ്ദേഹം പറഞ്ഞു. ടീമിൻ്റെ ഈ വിജയം സ്പിന്നർമാരുടെ മികച്ച പ്രകടനത്തിന് തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.