സഞ്ജുവിനെപ്പോലെ ഒരു പ്രമുഖ താരത്തെ ലേലത്തിൽ സ്വന്തമാക്കാൻ വലിയ തുക മുടക്കേണ്ടി വരും, ഇത് CSK-യുടെ ലേല ബജറ്റിനെ കാര്യമായി ബാധിച്ചേക്കാം. കൂടാതെ സഞ്ജുവിനായി മറ്റു ടീമുകളും ശക്തമായ നീക്കങ്ങൾ നടത്തുന്നുണ്ട്. ഇതും സിഎസ്കെയ്ക്ക് തിരിച്ചടിയാണ്. എന്നാൽ സഞ്ജുവിനെ ലഭിക്കാതെ വരികയാണ്
സഞ്ജു തന്നെയാണ് അഭ്യൂഹങ്ങൾക്ക് തുടക്കമിട്ടതെങ്കിലും ഖേൽ നൗ പോലുള്ള മാധ്യമങ്ങൾ സഞ്ജു രാജസ്ഥാൻ റോയൽസ് വിടുമെന്ന് സ്ഥിരീകരിക്കുന്നുണ്ട്. എന്നാൽ റോയൽ വിടുന്ന സഞ്ജു സിഎസ്കെയിലേക്ക് പോകുമെന്ന് ഖേൽ നൗ ഉറപ്പിക്കുന്നില്ല. പക്ഷെ, സിഎസ്കെ താരത്തിനായി ശക്തമായ ശ്രമങ്ങൾ നടത്തുന്നുവെന്നാണ് ഖേൽ നൗ
ഇന്ത്യൻ കായിക രംഗത്തെ പ്രധാന മാധ്യമങ്ങളിൽ ഒന്നായ ഖേൽ നൗവാണ് ഇപ്പോൾ സഞ്ജുവിന്റെ വിഷയത്തിൽ ഒരു സുപ്രധാന റിപ്പോർട്ട് പങ്ക് വെച്ചിരിക്കുന്നത്. നേരത്തെ ഇന്ത്യൻ കായിക രംഗവുമായി വിശ്വാസയോഗ്യമായ പല വാർത്തകളും റിപ്പോർട്ട് ചെയ്ത മാധ്യമമാണ് ഖേൽ നൗ എന്നതിനാൽ സമൂഹമാധ്യമങ്ങളിൽ
സഞ്ജുവിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് തന്നെയാണ് അഭ്യൂഹങ്ങൾക്ക് തുടക്കമിട്ടത്. കൂടാതെ ചില മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇപ്പോഴിതാ സഞ്ജുവിന്റെ കൂടുമാറ്റത്തിന് മറ്റൊരു സ്ഥിരീകരണം കൂടി പുറത്ത് വരികയാണ്.
ഇരുകക്ഷികളും തമ്മിൽ ഒരു ചർച്ച നടന്നതായി ഖേൽ സമാചാർ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഈ ഡീൽ പൂർത്തിയാക്കുക എളുപ്പകരമല്ലെന്നും അവർ പങ്ക് വെച്ച റിപ്പോർട്ടിൽ പറയുന്നു.
ഐപിഎൽ ട്രേഡ് നീക്കങ്ങൾ ആരംഭിക്കാൻ ഇനിയും സമയമുണ്ട്. സാധാരണ ഗതിയിൽ സീസൺ അവസാനിച്ചാൽ ടീമുകൾ ഓഫ് സീസണിലേക്ക് പ്രവേശിക്കും. പിന്നീട് ലേലത്തിന് ആഴ്ചകൾക്ക് മുമ്പ് മാത്രമാണ് ടീമുകൾ പുതിയ പദ്ധതി തയാറാക്കുക.




