CricketIndian Premier LeagueSports

സഞ്ജുവിനെ കിട്ടിയില്ലെങ്കിൽ ലക്ഷ്യം മറ്റൊരു യുവതാരം; CSK യ്ക്ക് ‘പ്ലാൻ ബി’

സഞ്ജുവിനെപ്പോലെ ഒരു പ്രമുഖ താരത്തെ ലേലത്തിൽ സ്വന്തമാക്കാൻ വലിയ തുക മുടക്കേണ്ടി വരും, ഇത് CSK-യുടെ ലേല ബജറ്റിനെ കാര്യമായി ബാധിച്ചേക്കാം. കൂടാതെ സഞ്ജുവിനായി മറ്റു ടീമുകളും ശക്തമായ നീക്കങ്ങൾ നടത്തുന്നുണ്ട്. ഇതും സിഎസ്കെയ്ക്ക് തിരിച്ചടിയാണ്. എന്നാൽ സഞ്ജുവിനെ ലഭിക്കാതെ വരികയാണ് എങ്കിൽ സിഎസ്കെയ്ക്ക് മുന്നിൽ മറ്റൊരു പദ്ധതി കൂടിയുണ്ട്.

അടുത്ത സീസണിലെ ഐപിഎൽ ഒരുക്കങ്ങൾ നടത്തുകയാണ് ടീമുകൾ. മലയാളി താരം സഞ്ജു സാംസൺ തന്നെയാണ് പ്രധാന ചർച്ചാ വിഷയം. സഞ്ജു രാജസ്ഥാൻ വിടുമെന്നും ശേഷം ചെന്നൈ സൂപ്പർ കിങ്സിലേക്ക് കൂടുമാറുമെന്നുള്ള റിപ്പോർട്ട് ആദ്യഘട്ടത്തിൽ സോഷ്യൽ മീഡിയ റൂമറുകൾ മാത്രമായിരുന്നുവെങ്കിൽ, ഇപ്പോൾ ക്രിക്ക്ബസ്സ് അടക്ക്മുള്ള വിശ്വാസയോഗ്യമായ മാധ്യമങ്ങളും സഞ്ജുവിന്റെ കൂടുമാറ്റത്തെ പറ്റി അപ്‌ഡേറ്റുകൾ പങ്ക് വെയ്ക്കുന്നുണ്ട്.

സഞ്ജുവിനായി സിഎസ്കെ ശ്രമം നടത്തുന്നതായി സിഎസ്കെ വൃത്തങ്ങളെ ഉദ്ദരിച്ച് ക്രിക്ക്ബസ്സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ അദ്ദേഹത്തെ സ്വന്തമാക്കുന്നതിൽ ചില പ്രധാന തടസ്സങ്ങളുണ്ട്.
സഞ്ജു നിലവിൽ രാജസ്ഥാൻ റോയൽസിന്റെ നായകനാണ്. ഒരു ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഉപേക്ഷിച്ച് മറ്റൊരു ടീമിൽ സാധാരണ കളിക്കാരനായി അദ്ദേഹം വരാൻ സാധ്യത കുറവാണ്. കൂടാതെ, CSK-യിൽ ഋതുരാജ് ഗെയ്ക്വാദ് നായകനായി തുടരുന്ന സാഹചര്യത്തിൽ സഞ്ജുവിന് നായക സ്ഥാനം ലഭിക്കില്ല എന്നത് ഒരു പ്രധാന ഘടകമാണ്.

കൂടാതെ, സഞ്ജുവിനെപ്പോലെ ഒരു പ്രമുഖ താരത്തെ ലേലത്തിൽ സ്വന്തമാക്കാൻ വലിയ തുക മുടക്കേണ്ടി വരും, ഇത് CSK-യുടെ ലേല ബജറ്റിനെ കാര്യമായി ബാധിച്ചേക്കാം. കൂടാതെ സഞ്ജുവിനായി മറ്റു ടീമുകളും ശക്തമായ നീക്കങ്ങൾ നടത്തുന്നുണ്ട്. ഇതും സിഎസ്കെയ്ക്ക് തിരിച്ചടിയാണ്. എന്നാൽ സഞ്ജുവിനെ ലഭിക്കാതെ വരികയാണ് എങ്കിൽ സിഎസ്കെയ്ക്ക് മുന്നിൽ മറ്റൊരു പദ്ധതി കൂടിയുണ്ട്.

സഞ്ജുവിനെ പോലെ, ധ്രുവ് ജൂറലിനെ രാജസ്ഥാൻ റോയൽസ് റിലീസ് ചെയ്യാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. 14 കോടി രൂപ മുടക്കി നിലനിർത്തിയ താരത്തിൽ നിന്ന് പ്രതീക്ഷിച്ച പ്രകടനം ലഭിക്കാത്തതാണ് ഇതിന് പ്രധാന കാരണം. അതിനാൽ ജൂറലിനെ രാജസ്ഥാൻ റിലീസ് ചെയ്യാൻ സാധ്യതയുള്ളതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

രാജസ്ഥാൻ റോയൽസ് ധ്രുവ് ജൂറലിനെ റിലീസ് ചെയ്യുകയാണെങ്കിൽ, CSK-ക്ക് അദ്ദേഹത്തെ സ്വന്തമാക്കാൻ വലിയ സാധ്യതയുണ്ട്. സഞ്ജുവിനെ അപേക്ഷിച്ച് കുറഞ്ഞ തുകയ്ക്ക് ജൂറലിനെ ലഭിക്കാൻ സാധ്യതയുണ്ട്, ഇത് CSK-യുടെ സാമ്പത്തിക തന്ത്രങ്ങൾക്ക് അനുയോജ്യമായിരിക്കും.അതുകൊണ്ട്, സഞ്ജുവിനെ ലഭിച്ചില്ലെങ്കിൽ ധ്രുവ് ജൂറലിനെ സ്വന്തമാക്കാൻ CSK ശ്രമിക്കുമെന്നത് ഏറെക്കുറെ ഉറപ്പാണ്.