സഞ്ജു സാംസൺ സിഎസ്കെയിലേക്ക് കൂടുമാറ്റം നടത്തുമെന്ന് അഭ്യൂഹങ്ങൾ ശക്തമാണ്. തന്റെ ഇൻസ്റ്റാ ഗ്രാം പോസ്റ്റിലൂടെ സഞ്ജു തന്നെയാണ് അഭ്യൂഹങ്ങൾക്ക് തുടക്കമിട്ടതെങ്കിലും ഖേൽ നൗ പോലുള്ള മാധ്യമങ്ങൾ സഞ്ജു രാജസ്ഥാൻ റോയൽസ് വിടുമെന്ന് സ്ഥിരീകരിക്കുന്നുണ്ട്. എന്നാൽ റോയൽ വിടുന്ന സഞ്ജു സിഎസ്കെയിലേക്ക് പോകുമെന്ന് ഖേൽ നൗ ഉറപ്പിക്കുന്നില്ല. പക്ഷെ, സിഎസ്കെ താരത്തിനായി ശക്തമായ ശ്രമങ്ങൾ നടത്തുന്നുവെന്നാണ് ഖേൽ നൗ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ സഞ്ജുവിന് പകരം രണ്ട് താരങ്ങളെ വിട്ട് നൽകാനും സിഎസ്കെ ഒരുക്കമാണെന്ന സൂചനകൾ കൂടി പുറത്ത് വരികയാണ്.
സഞ്ജുവിനെ കൈമാറുമ്പോൾ പകരം അതേ മൂല്യത്തിലുള്ള താരങ്ങളെയാണ് രാജസ്ഥാൻ റോയൽസ് ആവശ്യപ്പെടുന്നത്. സിഎസ്കെയുടെ മധ്യനിര ബാറ്റർ ശിവം ദുബെ, സ്പിന്നർ രവി അശ്വിൻ എന്നിവരെയാണ് റോയൽസ് സഞ്ജുവിന് പകരമായി ആവശ്യപ്പെടുന്നതെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
എന്നാൽ പകരക്കാരായി ആരെ കൈമാറണമെന്ന കാര്യത്തിൽ ഇത് വരെയും ധാരണയായിട്ടില്ല. ശിവം ദുബെ, അശ്വിൻ എന്നിവരെ കൈമാറും എന്നത് റൂമറുകൾ മാത്രമാണ്.
രാഹുൽ ദ്രാവിഡ് യുവതാരങ്ങൾക്ക് പരിഗണന നൽകുന്ന താരമായതിനാൽ ആയുഷ് മാത്രേയെ പോലുള്ള യുവ ടാലന്റുകൾക്കായും റോയൽസ് ആവശ്യമുന്നയിക്കാനും സാധ്യതകളുണ്ട്.
അതേ സമയം, റോയൽസ് വിടുന്ന സഞ്ജുവിനെ ട്രേഡ് ഓപ്‌ഷനിലൂടെ സ്വന്തമാക്കാനാണ് സിഎസ്കെയുടെ ശ്രമം. ട്രേഡ് ഓപ്‌ഷനിൽ താരത്തെ സ്വന്തമാക്കാൻ കഴിഞ്ഞില്ല എങ്കിൽ സഞ്ജു അടുത്ത സീസണിലെ മിനി ലേലത്തിലുണ്ടാവും. മിനി ലേലത്തിൽ താരത്തെ സ്വന്തമാക്കുക എന്നത് എളുപ്പമല്ല. കൂടാതെ കെകെആറും താരത്തിനായി സജീവമായുണ്ട്. ഈ സാഹചര്യത്തിൽ ട്രേഡ് ഓപ്‌ഷനിലൂടെ നീക്കം നടത്താനാണ് സിഎസ്കെയുടെ ശ്രമം.