മലയാളി താരം സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിട്ട് ചെന്നൈ സൂപ്പർ കിങ്സിലേക്ക് ചേക്കേറുമെന്ന അഭ്യൂഹം സമീപകാലത്തായി ശക്തമാണ്. സഞ്ജുവിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് തന്നെയാണ് അഭ്യൂഹങ്ങൾക്ക് തുടക്കമിട്ടത്. കൂടാതെ ചില മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇപ്പോഴിതാ സഞ്ജുവിന്റെ കൂടുമാറ്റത്തിന് മറ്റൊരു സ്ഥിരീകരണം കൂടി പുറത്ത് വരികയാണ്.
ALSO READ: ബുംറയല്ല, ഭയപ്പെടേണ്ടത് മറ്റൊരു ബൗളറെ; ഇംഗ്ലീഷ് താരങ്ങൾക്ക് മുന്നറിയിപ്പ്
സഞ്ജും സാംസന്റെ മാനേജരായ പ്രശോഭ് സുദേവനെ ചുറ്റിപ്പറ്റിയാണ് ഈ സ്ഥിരീകരണം. ബ്ലീഡ് ധോണിസം (bleed.dhonism) എന്ന എക്‌സ് പേജില്‍ കഴിഞ്ഞ ദിവസം ഒരു പോസ്റ്റ് വന്നിരുന്നു. സഞ്ജു റിലീസ്ഡ്, സിഎസ്‌കെ ഈസ് റെഡിയെന്നായിരുന്നു ഇതില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റ്. ഈ പോസ്റ്റിനു സഞ്ജുവിന്റെ മാനേജര്‍ പ്രശോഭ് വാസുദേവന്‍ ലൈക്കടിച്ചുവെന്നതാണ് പുതിയ സ്ഥിരീകരണമായി ആരാധകർ നോക്കിക്കാണുന്നത്.
ALSO READ: മികച്ച ബൗളറെ പുറത്തിരുത്തി ഗംഭീർ ഇഷ്ടക്കാരനെ ടീമിലെടുത്തു; വിമർശനവുമായി മുൻ ഇന്ത്യൻ താരം
സഞ്ജുവിന്റെ മാനേജര്‍ ഇത്തരത്തിലൊരു പോസ്റ്റിന് ലൈക്കടിച്ചത് സഞ്ജുവിന്റെ കൂടുമാറ്റം ഉറപ്പിക്കുന്നുവെന്നാണ് ആരാധകർ സമൂഹ മാധ്യമങ്ങളിൽ അഭിപ്രായപ്പെടുന്നത്.
ALSO READ: കൊച്ചി ടസ്‌ക്കേഴ്‌സ് ഐപിഎല്ലിലേക്ക് തിരിച്ചെത്തുമോ? ഇതാ സാദ്ധ്യതകൾ…
അതേ സമയം, അഭ്യൂഹങ്ങള്‍ക്കെല്ലാം തുടക്കമിട്ടത് ഞ്ജുവിന്റെ പോസ്റ്റ് തന്നെയാണ്.സണ്‍ കഴിഞ്ഞതിനു ശേഷം ഭാര്യ ചാരുലതയ്‌ക്കൊപ്പം അവധിക്കാലം ആഘോഷിക്കാന്‍ ലണ്ടനിലെത്തിയപ്പോള്‍ പങ്കുവച്ച പോസ്റ്റില്‍ നിന്നാണ് അഭ്യൂഹങ്ങളുടെ തുടക്കം.
ALSO READ: WTC ഫൈനൽ തോൽവി; ഓസിസ് ടീമിൽ അഴിച്ച് പണി; 3 താരങ്ങൾ പുറത്തേക്ക്..
ചാരുലതയുടെ കൈ പിടിച്ച് റോഡ് ക്രോസ് ചെയ്യാന്‍ സഞ്ജു നില്‍ക്കുന്നതാണ് ചിത്രം. റോഡിലെ മഞ്ഞവര യില്‍ അദ്ദേഹത്തിന്റെ കാലും ഇതില്‍ കാണാം. മാറ്റത്തിനു സമയമായെന്നായിരുന്നു ഫോട്ടോയ്ക്കു സഞ്ജു നല്‍കിയ ക്യാപ്ഷന്‍. ഇതോടെയാണ് ഈ റൂമർ ശക്തമായത്.
ALSO READ: പിറന്ന നാട്ടിൽ ആദ്യ അന്താരാഷ്ട്ര മത്സരം കളിക്കാൻ സഞ്ജു; ആഘോഷമാക്കാൻ തിരുവനന്തപുരം