ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലെ ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കമാവുകയാണ്. വിരാട് കോഹ്‌ലിയും രോഹിത് ശർമയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചതിന് ശേഷം പുതിയ നായകൻ ശുഭ്മാൻ ഗിൽ നയിക്കുന്ന പുതിയ യുഗം കൂടിയാണ് നാളെ തുടക്കമാവുക. നിർണായകമായ ടെസ്റ്റ് പോരാട്ടം ആരംഭിക്കുന്നതിന് മുമ്പേ ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിനെതിരെ വിമർശനം ഉന്നയിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ദൊഡ്ഡ ഗണേഷ്.
ALSO READ: അവനെ അഞ്ച് മത്സരങ്ങളിലും നിർബന്ധമായും കളിപ്പിക്കണം; ടീം ഇന്ത്യയ്ക്ക് മുൻ താരത്തിന്റെ നിർദേശം
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമില്‍ പേസര്‍ ഹര്‍ഷിത് റാണയെ ഉള്‍പ്പെടുത്താനുള്ള തീരുമാനത്തിനെതിരെയാണ് ദൊഡ്ഡ ഗണേഷ് രംഗത്ത് വന്നത്. ജസ്പ്രീത് ബുംറ ഫിറ്റ്നസ് പ്രശ്‌നം മൂലം പരമ്പരയിലെ എല്ലാ മത്സരങ്ങളിലും കളിക്കില്ലെന്ന് ഉറപ്പായതോടെയാണ് പേസറായ റാണയോട് ഇംഗ്ലണ്ടില്‍ തുടരാന്‍ ഇന്ത്യൻ ടീം മാനേജ്മെന്‍റ് ആവശ്യപ്പെട്ടത്. ഇംഗ്ലണ്ടിലേക്ക് പോയ ഇന്ത്യ എ ടീമിന്റെ ഭാഗമായിരുന്നു റാണ.
ALSO READ: സഞ്ജു- സിഎസ്കെ ഡീൽ നടന്നേക്കില്ല; കാരണം 2 പ്രധാന പ്രശ്‍നങ്ങൾ
ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ചതുര്‍ദിന ടെസ്റ്റില്‍ ഇന്ത്യ എ ടീമിനായി രണ്ട് മത്സരങ്ങളിലും മികച്ച രീതിയില്‍ പന്തെറിഞ്ഞ അന്‍ഷുല്‍ കാംബോജിന് പകരം ഹര്‍ഷിതിനെ നിലനിര്‍ത്തിയ ഇന്ത്യൻ ടീം മാനേജ്മെന്‍റിന്‍റെ തീരുമാനമാണ് ദൊഡ്ഡ ഗണേഷിനെ ചൊടിപ്പിച്ചത്.
ALSO READ: WTC ഫൈനൽ തോൽവി; ഓസിസ് ടീമിൽ അഴിച്ച് പണി; 3 താരങ്ങൾ പുറത്തേക്ക്..
ഹര്‍ഷിതിനോട് എന്തിനാണ് ഇത്ര സ്നേഹമെന്നും അന്‍ഷുല്‍ കാംബോജ് ആയിരുന്നു ഇംഗ്ലണ്ടില്‍ ഇന്ത്യൻ ടീമിനൊപ്പം തുടരേണ്ടിയിരുന്നതെന്നും ദൊഡ്ഡ ഗണേഷ് എക്സ് പോസ്റ്റില്‍ പറഞ്ഞു. അതേ സമയം ഗംഭീറിന് റാണയോടുള്ള താൽപര്യം ചർച്ചയായിരുന്നു. ഗംഭീർ ഇന്ത്യൻ ടീമിന്റെ പരിശീലകനായതിന് ശേഷമാണ് റാണയ്ക്ക് ഇന്ത്യൻ ടീമിൽ അവസരം ലഭിച്ചത്.
ALSO READ: അഗാർക്കറിന് പകരം ഞാനായിരുന്നെങ്കിൽ അവനെ ടീമിലെടുത്തേനേ; കട്ടക്കലിപ്പിൽ ഭാജി
ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ചതുര്‍ദിന ടെസ്റ്റില്‍ ഇന്ത്യ എ ടീമിനായി മികച്ച പ്രകടനമാണ് അൻഷുൽ കാംബോജ് നടത്തിയത്. ഇക്കഴിഞ്ഞ ഐപിഎൽ സീസണിലും കംബോജ് മികച്ച പ്രകടനം നടത്തിയിരുന്നു.