ശുഭ്മാൻ ഗില്ലിന്റെ കീഴിൽ ഇന്ത്യൻ റെഡ് ബോൾ ടീം പുതിയ യുഗത്തിന് തുടക്കം കുറിക്കാൻ ഒരുങ്ങുകയാണ്. ജൂൺ 20 ന് ഹെഡിങ്ലെയിൽ ആരംഭിക്കുന്ന ഇന്ത്യ- ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് മത്സരത്തോട് കൂടി ഗിൽ യുഗത്തിന് തുടക്കമാവും. കോഹ്‌ലിയും രോഹിത് ശർമയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചതിന് ശേഷമുള്ള ആദ്യ ടെസ്റ്റ് മത്സരം കൂടിയാണിത്. വെല്ലുവുളികളേറെ നിറഞ്ഞ ആദ്യ പോരാട്ടത്തിന് ഇറങ്ങും മുമ്പെ ടീം ഇന്ത്യയ്ക്ക് ഒരു നിർദേശം നൽകിയിരിക്കുകയാണ് മുൻ താരം രവി അശ്വിൻ.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലുടനീളം ഇടംകൈയ്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തണമെന്നാണ് അശ്വിന്റെ നിർദേശം. ഇംഗ്ലണ്ടിലെ പിച്ചുകളിൽ ഇന്ത്യസാധാരണഗതിയിൽ ഒന്നിൽ കൂടുതൽ സ്പിന്നർമാരെ ആദ്യ ഇലവനിൽ ഇറക്കാറില്ല. ഈ സാഹചര്യത്തിലാണ് അശ്വിന്റെ നിർദേശം. അതിനാൽ ഈ നിർദേശത്തിന് അശ്വിൻ ഒരു വിശദീകരണവും നൽകുന്നുണ്ട്.
ബാറ്റര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുക്കുമ്പോള്‍, ഏറ്റവും മികച്ച ബൗളിംഗ് ആക്രമണം ആവശ്യമാണ്. അവരാണ് മത്സരം വിജയിപ്പിക്കുക. പിച്ചില്‍ ഈര്‍പ്പമുണ്ടെങ്കില്‍ കുല്‍ദീപ് ടീമില്‍ ഉണ്ടായിരിക്കണമെന്നാണ് അശ്വിൻ നൽകുന്ന വിശദീകരണം .
അതേസമയം, നിതീഷ് കുമാര്‍ റെഡ്ഡി, ഷാര്‍ദുല്‍ താക്കൂര്‍ തുടങ്ങിയ ഓള്‍റൗണ്ടര്‍മാരുടെ സാന്നിധ്യം കുല്‍ദീപിന് ഒരു സ്ഥാനം നല്‍കാന്‍ സാധ്യതയുണ്ട്.
രവീന്ദ്ര ജഡേജയ്ക്ക് ബാറ്റിംഗ് ഓർഡറിൽ ഒരു പ്രൊമോഷനും സാധ്യതയുണ്ട്.