ഇംഗ്ലണ്ട്- ഇന്ത്യ പരമ്പരയ്ക്ക് നാളെ തുടക്കമാവുകയാണ്. കോഹ്‌ലിയും രോഹിത് ശർമയും ഇല്ലാത്ത ആദ്യത്തെ ടെസ്റ്റിന് ഇന്ത്യ ഒരുങ്ങുമ്പോൾ ജസ്പ്രീത് ബുംറയാണ് ഇന്ത്യൻ ടീമിലെ പ്രധാനി. പന്ത് കൊണ്ട് ബുംറ എതിരാളികളെ വിറപ്പിക്കുമെന്ന കാര്യം ഉറപ്പാണ്. എന്നാൽ ബുംറയെയല്ല ഇംഗ്ലണ്ട് ഭയപ്പെടേണ്ടത് മറ്റൊരു ഇന്ത്യൻ ബൗളറെയാണ് എന്ന് ഓർമിപ്പിക്കുകയാണ് ഇംഗ്ലണ്ട് മുൻ താരം നിക്ക് നൈറ്റ്.
ALSO READ: ആദ്യ ടെസ്റ്റ്; ഇന്ത്യയ്ക്ക് ആശ്വാസമായി പിച്ച് റിപ്പോർട്ട്
ഇന്ത്യയുടെ ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനെയാണ് ഇംഗ്ലണ്ട് കരുതിയിരിക്കേണ്ടത് എന്നാണ് അദ്ദേഹത്തിൻറെ അഭിപ്രായം. പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് മുൻ താരത്തിന്റെ അഭിപ്രായം.
ALSO READ: കൊച്ചി ടസ്‌ക്കേഴ്‌സ് ഐപിഎല്ലിലേക്ക് തിരിച്ചെത്തുമോ? ഇതാ സാദ്ധ്യതകൾ…
‘കഴിഞ്ഞ തവണ ഇന്ത്യ ഇംഗ്ലണ്ടിലെത്തിയപ്പോള്‍ അവരുടെ ബൗളിംഗ് യൂണിറ്റ് അസാമാന്യമായിരുന്നു. ഇത്തവണയും അവരുടെ ബാറ്റിംഗിനെക്കാളുപരി ബൗളിംഗാവും പരമ്പര ആരുനേടുമെന്ന് തീരുമാനിക്കുക എന്നാണ് ഞാന്‍ കരുതുന്നത്. എങ്ങനെയാവും അവര്‍ ഇംഗ്ലണ്ടിന്‍റെ 20 വിക്കറ്റുകള്‍ വീഴ്ത്തുക എന്നതിനെ ആശ്രയിച്ചായിരിക്കും ഇത്. അതിനവര്‍ ചെയ്യേണ്ടത് പരമാവധി മത്സരങ്ങളില്‍ കുല്‍ദീപ് യാദവിനെ കളിപ്പിക്കുക എന്നതാണ്. കാരണം, ഇംഗ്ലണ്ട് നേരിടാന്‍ ആഗ്രഹിക്കാത്ത ബൗളറാണ് കുല്‍ദീപ് യാദവ്’ നിക്ക് നൈറ്റ് പറഞ്ഞു.
ALSO READ: മികച്ച ബൗളറെ പുറത്തിരുത്തി ഗംഭീർ ഇഷ്ടക്കാരനെ ടീമിലെടുത്തു; വിമർശനവുമായി മുൻ ഇന്ത്യൻ താരം
നിലവിലെ സാഹചര്യത്തില്‍ ജസ്പ്രീത് ബുമ്രയാണ് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളര്‍. എങ്കിലും ബുമ്രക്കെതിരെ ആക്രമണോത്സുക ബാറ്റിംഗ് കാഴ്ചവെക്കാനാവും ഇംഗ്ലണ്ട് ശ്രമിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: അവനെ അഞ്ച് മത്സരങ്ങളിലും നിർബന്ധമായും കളിപ്പിക്കണം; ടീം ഇന്ത്യയ്ക്ക് മുൻ താരത്തിന്റെ നിർദേശം
മധ്യ ഓവറുകളില്‍ കുല്‍ദീപ് യാദവിനെതിരെ ആക്രമിച്ചു കളിക്കുക എന്നത് അവര്‍ക്ക് അത്ര എളുപ്പമാകില്ലെന്നും നിക്ക് നൈറ്റ് കൂട്ടിച്ചേർത്തു.