ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര നാളെ ആരംഭിക്കുകയാണ്. വിരാട് കോഹ്‌ലിയും രോഹിത് ശർമയും ഇല്ലാതെ ഇന്ത്യൻ യുവനിര എങ്ങനെ ഇംഗ്ലീഷ് നിരയെ നേരിടുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. വെല്ലുവിളികൾ നിറഞ്ഞ ആദ്യ പോരിന് ഇന്ത്യ ഇറങ്ങുമ്പോൾ ഇന്ത്യയ്ക്ക് ആശ്വാസമാവുകയാണ് ആദ്യ മത്സരം നടക്കുന്ന ലീഡ്സിലെ പിച്ച്.
ALSO READ: കൊച്ചി ടസ്‌ക്കേഴ്‌സ് ഐപിഎല്ലിലേക്ക് തിരിച്ചെത്തുമോ? ഇതാ സാദ്ധ്യതകൾ…
ലീഡ്സിലെ പിച്ച് ബാറ്റിംഗിനെ തുണക്കുന്നതായിരിക്കുമെന്നാണ് ലീഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിന്‍റെ തലവനായ റിച്ചാര്‍ഡ് റോബിന്‍സണ്‍ പറയുന്നത്. പന്ത് ഇരുവശത്തേക്കും സ്വിംഗ് ചെയ്യുന്ന ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ ഇന്ത്യൻ യുവനിരക്ക് പിടിച്ചു നില്‍ക്കാനാവുമോ എന്ന ആശങ്ക നിലനിൽക്കവെയാണ് പിച്ച് ബാറ്റിങ്ങിന് അനുകൂലമാവുമെന്നുള്ള റിച്ചാര്‍ഡ് റോബിന്‍സന്റെ വാക്കുകൾ.
ALSO READ: മികച്ച ബൗളറെ പുറത്തിരുത്തി ഗംഭീർ ഇഷ്ടക്കാരനെ ടീമിലെടുത്തു; വിമർശനവുമായി മുൻ ഇന്ത്യൻ താരം
ടെസ്റ്റിന്‍റെ ആദ്യ ദിനം പിച്ച് പേസര്‍മാരെ തുണക്കുമെങ്കിലും പതിവില്‍ നിന്ന് വ്യത്യസ്തമായി വരണ്ട കാലാവസ്ഥയായതിനാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ പിച്ച് ബാറ്റര്‍മാര്‍ക്ക് അനുകൂലമാകും.
ALSO READ: അവനെ അഞ്ച് മത്സരങ്ങളിലും നിർബന്ധമായും കളിപ്പിക്കണം; ടീം ഇന്ത്യയ്ക്ക് മുൻ താരത്തിന്റെ നിർദേശം
പിച്ച് ബാറ്റിംഗിനെ തുണക്കുമെന്നത് പരിചയസമ്പത്ത് കുറഞ്ഞ ഇന്ത്യൻ ബാറ്റിംഗ് നിരക്കും ആശ്വാസകരമാണ്. എന്നാൽ മറുഭാഗത്ത് ഇംഗ്ലണ്ടിന്റെ ബേസ് ബോൾ തന്ത്രത്തിനും ഉചിതമായ പിച്ചാണ് ഇത്.
ALSO READ: സഞ്ജു- സിഎസ്കെ ഡീൽ നടന്നേക്കില്ല; കാരണം 2 പ്രധാന പ്രശ്‍നങ്ങൾ
ആദ്യ ദിവസം ബൗളർമാരുടെ സ്വിങ്ങുകളെ ബാറ്റർമാർ പേടിക്കണമെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ സ്വിങ് ബാറ്റർമാർക്ക് വെല്ലുവിളിയാകില്ല.
ALSO READ: WTC ഫൈനൽ തോൽവി; ഓസിസ് ടീമിൽ അഴിച്ച് പണി; 3 താരങ്ങൾ പുറത്തേക്ക്..