CricketCricket LeaguesSports

കൊച്ചി ടസ്‌ക്കേഴ്‌സ് ഐപിഎല്ലിലേക്ക് തിരിച്ചെത്തുമോ? ഇതാ സാദ്ധ്യതകൾ…

നഷ്ടപരിഹാര തുകയ്ക്ക് പകരമായി ബിസിസിഐ കൊച്ചി ടസ്‌കേഴ്‌സിനെ വീണ്ടും ഐപിഎല്ലിൽ കളിപ്പിക്കുമോ എന്ന ചോദ്യവും ഉയർന്നിരുന്നു. എന്നാൽ ബിസിസിഐ ടസ്‌കേഴ്‌സിനെ തിരിച്ച് വിളിക്കുമോ? എന്താണ് സാദ്ധ്യതകൾ? പരിശോധിക്കാം..

ഒരൊറ്റ സീസൺ മാത്രം കളിച്ചതിന് ശേഷം ഐപിഎൽ നിന്നു പുറത്താക്കിയ കൊച്ചി ടസ്കേഴ്സ് കേരള ടീമിന് ബിസിസിഐ 538 കോടി രൂപ നൽകണമെന്ന ആർബിട്രൽ ട്രൈബ്യൂണലിന്റെ വിധി ശരിവച്ച് ബോംബെ ഹൈക്കോടതിയുടെ വിധി ഇന്നലെ വന്നിരുന്നു. ഇതിന് പിന്നാലെ ഈ നഷ്ടപരിഹാര തുകയ്ക്ക് പകരമായി ബിസിസിഐ കൊച്ചി ടസ്‌കേഴ്‌സിനെ വീണ്ടും ഐപിഎല്ലിൽ കളിപ്പിക്കുമോ എന്ന ചോദ്യവും ഉയർന്നിരുന്നു. എന്നാൽ ബിസിസിഐ ടസ്‌കേഴ്‌സിനെ തിരിച്ച് വിളിക്കുമോ? എന്താണ് സാദ്ധ്യതകൾ? പരിശോധിക്കാം..

ALSO READ: മികച്ച ബൗളറെ പുറത്തിരുത്തി ഗംഭീർ ഇഷ്ടക്കാരനെ ടീമിലെടുത്തു; വിമർശനവുമായി മുൻ ഇന്ത്യൻ താരം

2011 സീസണില്‍ മാത്രം കളിച്ച കൊച്ചി ടസ്‌ക്കേഴ്‌സിനെ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന കുറ്റത്തിനാണ് ബിസിസിഐ പുറത്താക്കിയത്. മൊത്തം ഫീസിന്റെ പത്ത് ശതമാനം ബാങ്ക് ഗ്യാരണ്ടി സമര്‍പ്പിക്കാന്‍ ബിസിസിഐ ആവശ്യപ്പെട്ടെങ്കിലും കൊച്ചി ടസ്‌ക്കേഴ്‌സിന് അത് ഹാജരാക്കാനായില്ല. തുടര്‍ന്ന് ടസ്‌ക്കേഴ്‌സുമായുള്ള കരാര്‍ ബിസിസിഐ റദ്ദാക്കുകയായിരുന്നു. ഇതിനെതിരെയാണ് കൊച്ചി ടസ്‌ക്കേഴ്‌സ് ആര്‍ബിട്രേറ്ററിനെ സമീപിച്ചത്. കൊച്ചി ടസ്‌കേഴ്‌സ് കേരളയ്ക്ക് 538 കോടി രൂപ നല്‍കണമെന്നാണ് വിധിച്ചത്. ആര്‍ബിട്രല്‍ ട്രൈബ്യൂണല്‍ വിധിയെ ചോദ്യം ചെയ്ത് ബിസിസിഐ ഹര്‍ജി നൽകിയിരുന്നു. ആ ഹർജിയും ഇന്നലെ കോടതി തള്ളുകയായിരുന്നു.

ALSO READ: സഞ്ജു- സിഎസ്കെ ഡീൽ നടന്നേക്കില്ല; കാരണം 2 പ്രധാന പ്രശ്‍നങ്ങൾ

എന്നാൽ ടസ്കേഴ്സിന് 538 കോടി രൂപ നൽകണമെന്ന ആദ്യ വിധി വന്നപ്പോൾ, പണം തരേണ്ട,പകരം ടീമിനെ കളിപ്പിക്കാൻ അവസരം തന്നാൽ മതി എന്ന നിർദേശം ടസ്‌കേഴ്‌സ് മുന്നോട്ട് വെച്ചിരുന്നു. അന്ന് ബോര്‍ഡിലെ ചിലര്‍ കൊച്ചിയെ ഐപിഎല്ലില്‍ കളിക്കാന്‍ അനുവദിച്ച് നഷ്ടപരിഹാരം ഒഴിവാക്കണമെന്ന് വാദിച്ചിരുന്നു. എന്നാല്‍, അതിന് പൊതുഅംഗീകാരം ലഭിച്ചില്ല. കൂടാതെ ടസ്കേഴ്സിനെതിരെ നിയമയുദ്ധവും ബിസിസിഐ ആരംഭിച്ചു.

ALSO READ: അവനെ അഞ്ച് മത്സരങ്ങളിലും നിർബന്ധമായും കളിപ്പിക്കണം; ടീം ഇന്ത്യയ്ക്ക് മുൻ താരത്തിന്റെ നിർദേശം

അന്ന് കൊച്ചിക്ക് കളിയ്ക്കാൻ അവസരം നൽകാമെന്ന് വാദിച്ചവർ ഇന്നും ബോർഡിന്റെ തലപ്പത്ത് ഉണ്ടെങ്കിൽ ടസ്കേഴ്സിന് സാധ്യതകളുണ്ട്. എന്നാൽ നിലവിൽ 10 ടീമുകളുള്ള ഐപിഎല്ലിന്റെ ഘടനയിൽ മാറ്റം വരുത്താൻ ബിസിസിഐ തീരുമാനിച്ചിട്ടില്ല എന്നതും ഇവിടെ എടുത്ത് പറയേണ്ട ഘടകമാണ്. കൂടാതെ 2015-ലും 2017-ലും ടീമിനെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ബിസിസിഐ തള്ളിയിരുന്നു. ഇക്കാര്യങ്ങൾ പരിശോധിക്കുമ്പോൾ ടസ്കേഴ്സിന് ഇനി സാദ്ധ്യതകൾ ഇല്ലെന്നും അത്ഭുതങ്ങൾ സംഭവിച്ചാൽ മാത്രമേ ക്ലബിന് ഐപിഎൽ കളിക്കാനാവുകയുള്ളു എന്ന അനുമാനത്തിലെത്താം.

ALSO READ: WTC ഫൈനൽ തോൽവി; ഓസിസ് ടീമിൽ അഴിച്ച് പണി; 3 താരങ്ങൾ പുറത്തേക്ക്..

നിലവിൽ ഒരു ഐപിഎൽ ഫ്രാഞ്ചൈസിക്ക് 7000 കോടിയോളം മൂല്യമുണ്ട്. ആ സാഹചര്യത്തിൽ കേവലം 538 കോടി രൂപയ്ക്ക് ബിസിസിഐ കൊച്ചി ടീമിനെ കളിപ്പിക്കുമെന്ന് തോന്നുന്നില്ല. കൂടാതെ ടസ്‌കേഴ്‌സ് മാനേജ്‌മെന്റിന്റെ നിയമയുദ്ധം ബിസിസിഐയുടെ പേരിന് മങ്ങലേൽപ്പിച്ചിട്ടുണ്ട്. ഇതും കൊച്ചിയുടെ ഐപിഎൽ സ്വപ്‍നം വിദൂരത്താക്കും.

ALSO READ: അഗാർക്കറിന് പകരം ഞാനായിരുന്നെങ്കിൽ അവനെ ടീമിലെടുത്തേനേ; കട്ടക്കലിപ്പിൽ ഭാജി