സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിലേക്ക് ചേക്കേറുമെന്നും ധോണിക്ക് പകരക്കാരനായി സിഎസ്കെ സഞ്ജുവിനെ ലക്ഷ്യം വെയ്ക്കുന്നുവെന്നുള്ള റിപ്പോർട്ടുകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ഇത്തവണ രാഹുൽ ദ്രാവിഡ് രാജസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തതോടെ സഞ്ജു അതൃപ്തവാനാണെന്നുള്ള റിപ്പോർട്ടുകൾ കൂടി ശക്തമായതോടെ ഇത്തവണ പ്രചരണം ശക്തമായി.
ALSO READ: പഞ്ചാബിന് രണ്ട് തിരിച്ചടികൾ; ക്വാളിഫയറിൽ മുംബൈയ്ക്ക് കാര്യങ്ങൾ എളുപ്പം…
സിഎസ്കെ സഞ്ജുവിനെ നേരത്തെ സമീപിച്ചിരുന്നു എന്നത് വാസ്തവമാണ്. ആകാശ് ചോപ്രയടക്കം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുമുണ്ട്. ഇതും റൂമറുകൾ ശക്തമാവാൻ കാരണമായി. ഇപ്പോഴിതാ സഞ്ജു സാംസണിനായി 23 കോടിയുടെ ഓഫർ സിഎസ്കെ നൽകിയതായി ഒരു തമിഴ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നുണ്ട്. റിപ്പോർട്ടിലെ വാസ്തവം പരിശോധിക്കാം..
ALSO READ: ബ്രെവിസിനെ സിഎസ്കെയ്ക്ക് അടുത്ത സീസണിൽ നിലനിർത്താനാവില്ലേ?; ചെറിയൊരു പ്രശ്‌നമുണ്ട്..ചെറിയ പ്രശ്‌നം…
Criczip എന്ന തമിഴ് യൂട്യൂബ് ചാനലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. മാധ്യമം എന്നതിലുപരി ഇതൊരു അഭിപ്രായവും അപ്‌ഡേറ്റും പങ്ക് വെയ്ക്കുന്ന ഒരു യൂട്യൂബ് ചാനലാണ്. 68.7K ആളുകൾ മാത്രമാണ് ഈ ചാനലിനെ പിന്തുടരുന്നത്. ഒരു മുഖ്യധാര മാധ്യമത്തിന് വേണ്ട ഫോളോവേഴ്സോ മറ്റു റിസോഴ്‌സുകളോ ഈ ചാനലിനില്ല. അതിനാൽ ഈ ചാനൽ പുറത്ത് വിട്ട ഈ വാർത്ത, ഒരു അഭിപ്രായമോ, റൂമറോ മാത്രമാണ്.
ALSO READ: ഇതാണ് മനോഭാവമെങ്കിൽ നീ ഇന്ത്യൻ ടീമിന്റെ ഏഴയലത്ത് എത്തില്ല; യുവതാരത്തിന് വിമർശനം…
കൂടാതെ ഐപിഎൽ ട്രേഡ് നീക്കങ്ങൾ ആരംഭിക്കാൻ ഇനിയും സമയമുണ്ട്. സാധാരണ ഗതിയിൽ സീസൺ അവസാനിച്ചാൽ ടീമുകൾ ഓഫ് സീസണിലേക്ക് പ്രവേശിക്കും. പിന്നീട് ലേലത്തിന് ആഴ്ചകൾക്ക് മുമ്പ് മാത്രമാണ് ടീമുകൾ പുതിയ പദ്ധതി തയാറാക്കുക. അതിനാൽ ഇപ്പോൾ സഞ്ജുവുമായി ബന്ധപ്പെട്ട പ്രചരിക്കുന്ന വാർത്തകളിൽ വാസ്തവമില്ല.
ALSO READ: 2 ഓവറിൽ അവൻ കളി തിരിച്ച് പിടിച്ചു; ഗുജറാത്തിനെ വീഴ്ത്തിയ മുംബൈയുടെ ‘വജ്രായുധം’; ചെക്കൻ പുലിയാണ്
അതേ സമയം, സഞ്ജുവിനെ സ്വന്തമാക്കി പകരം രവീന്ദ്ര ജഡേജയെ റോയൽസിന് കൈമാറാനും പദ്ധതിയുള്ളതായി ഈ റിപ്പോർട്ടിൽ പറയുന്നുണ്ട്.