ഐപിഎൽ 2025 ലെ ഫൈനൽ പോരാട്ടത്തിൽ റോയൽ ചല്ലഞ്ചേഴ്‌സ് ബംഗളുരുവിന്റെ എതിരാളികൾ ആരാണെന്ന് നാളെയറിയാം… രണ്ടാം ക്വാളിഫയറിൽ നാളെ പഞ്ചാബ് കിങ്‌സും മുംബൈ ഇന്ത്യൻസും നേരിടുകയാണ്. ഈ മത്സരത്തിലെ വിജയികളെയാണ് ആർസിബി ഫൈനലിൽ നേരിടേണ്ടത്.
നാളെ നിർണായകമായ രണ്ടാം ക്വാളിഫയർ പോരാട്ടം നടക്കുമ്പോൾ പഞ്ചാബിനെക്കാൾ ആനുകൂല്യം മുംബൈ ഇന്ത്യൻസിനുണ്ട്. പ്രധാനമായും രണ്ട് കാര്യങ്ങളിലാണ് മുംബൈയ്ക്ക് ആനുകൂല്യമുള്ളത്. അവ എന്തൊക്കെയാണെന്ന് നോക്കാം..
പഞ്ചാബിന്റെ ബൗളിംഗ് ഡിപ്പാർട്ടമെന്റ് തന്നെയാണ് മുംബൈയുടെ അനുകൂലഘടകം. പഞ്ചാബിന്റെ പേസ് ഡിപ്പാർട്മെന്റിൽ അർശ്ദീപ് സിങ്ങിന് കൃത്യമായ പിന്തുണ ലഭിക്കുന്നില്ല എന്നത് പ്രധാന പോരായ്മ. സീസണിൽ 8.62 ഇക്കോണമി റേറ്റില്‍ 16.7 ആവറേജിൽ 18 വിക്കറ്റ് വീഴ്ത്തിയ താരമാണ് അർശ്ദീപ്. സൗത്ത് ആഫ്രിക്കൻ താരം മാർകോ യാൺസണെ മാറ്റി നിർത്തിയാൽ പഞ്ചാബ് നിരയിൽ അർശ്ദീപിന് പിന്തുണ നല്കാൻ മറ്റു പേസർമാർക്ക് സാധിക്കുന്നില്ല.
കൈല്‍ ജാമിസണ്‍, വിജയ്കുമാര്‍ വൈശാഖ്, മാര്‍ക്കസ് സ്റ്റോയ്‌നിസ്, അസ്മത്തുളള ഒമര്‍സായ് തുടങ്ങിയ പേസർമാരൊന്നും സീസണിൽ ഒരു ഇമ്പാക്ട് സ്പെൽ എറിയാനായിട്ടില്ല. ഇത് മുംബൈയ്ക്ക് അനുകൂല ഘടകമാണ്.
മുംബൈയുടെ മറ്റൊരു അനുകൂലഘടകം പരിക്കേറ്റ യുസ്‌വേന്ദ്ര ചഹലിന്റെ അഭാവമാണ്. ചഹൽ രണ്ടാം ക്വാളിഫയറിലും കളിയ്ക്കാൻ സാധ്യതയില്ല. ചഹലിനു പരിക്കേറ്റതോടെ പഞ്ചാബിന്റെ സ്പിന്‍ ബൗളിങ് വിഭാഗം കൂടുതല്‍ ദുര്‍ബലമായി എന്നതും മുംബൈയ്ക്ക് അനുകൂലഘടകമാണ്.
ALSO READ: ബ്രെവിസിനെ സിഎസ്കെയ്ക്ക് അടുത്ത സീസണിൽ നിലനിർത്താനാവില്ലേ?; ചെറിയൊരു പ്രശ്‌നമുണ്ട്..ചെറിയ പ്രശ്‌നം…
2 ഓവറിൽ അവൻ കളി തിരിച്ച് പിടിച്ചു; ഗുജറാത്തിനെ വീഴ്ത്തിയ മുംബൈയുടെ ‘വജ്രായുധം’; ചെക്കൻ പുലിയാണ്
കപ്പ് ഉറപ്പിക്കാം; ആ ഘടകം ആർസിബിയ്ക്ക് അനുകൂല്യം; ഇതാ ഒരു കണക്ക്…