CricketCricket LeaguesIndian Premier LeagueSports

കപ്പ് ഉറപ്പിക്കാം; കാര്യങ്ങൾ ആർസിബിയ്ക്ക് ആനുകൂല്യം; ഇതാ ഒരു കണക്ക്…

ആർസിബി താരങ്ങളെല്ലാം മികച്ച ഫോമിലാണ്. ഫൈനലിലും ഈ പ്രകടനം ആവർത്തിക്കാനായാൽ ആർസിബിയുടെ കാത്തിരിപ്പ് അവസാനിപ്പിക്കാം. എന്നാൽ പ്രകടനത്തോടപ്പം ഒരു ഭാഗ്യത്തിന്റെ കണക്ക് കൂടി ആർസിബിയ്ക്ക് അനുകൂലമാണ്.

ഐപിഎൽ 2025 ന്റെ കലാശപ്പോരിന് ആർസിബി യോഗ്യത നേടിയിരിക്കുകയാണ്. ആദ്യ ക്വാളിഫയറിൽ പഞ്ചാബിനെ തകർത്താണ് ആർസിബിയുടെ ഫൈനൽ പ്രവേശനം. ഇനി ഒരു വിജയം കൂടി നേടിയാൽ ആർസിബിയ്ക്ക് ഐപിഎൽ ചരിത്രത്തിലെ ആദ്യ കിരീടം ഉയർത്താം. എന്നാൽ ഇതിനിടയിൽ ഒരു രസകരമായ കണക്ക് കൂടി ചർച്ചയാവുകയാണ്.

ആർസിബി താരങ്ങളെല്ലാം മികച്ച ഫോമിലാണ്. ഫൈനലിലും ഈ പ്രകടനം ആവർത്തിക്കാനായാൽ ആർസിബിയുടെ കാത്തിരിപ്പ് അവസാനിപ്പിക്കാം. എന്നാൽ പ്രകടനത്തോടപ്പം ഒരു ഭാഗ്യത്തിന്റെ കണക്ക് കൂടി ആർസിബിയ്ക്ക് അനുകൂലമാണ്. മത്സരങ്ങളിൽ ഭാഗ്യം കൂടി അനുകൂല ഘടകമാണെന്ന് വിശ്വസിക്കുന്നവർക്ക് തുടർന്ന് വായിക്കാം…

ആർസിബിയുടെ ഓസിസ് പേസർ ജോഷ് ഹേസൽവുഡ് സീസണിൽ മികച്ച ഫോമിലാണ്. ആർസിബിയുടെ ബൗളിംഗ് യൂണിറ്റിന്റെ കുന്തമുനയായ ഹേസൽവുഡിന് ഒരു ഭാഗ്യത്തിന്റെ കണക്ക് കൂടിയുണ്ട്. താരം ഇത് വരെ കളിച്ചത് 6 ഫൈനലുകളാണ്. ഇതിൽ ഒരൊറ്റ ഫൈനൽ പോലും താരത്തിന്റെ ടീം തോറ്റിട്ടില്ല.

2012 ലെ ചാമ്പ്യൻസ് ലീഗ് ക്രിക്കറ്റിൽ സിഡ്‌നി സിക്സേഴ്സ് കിരീടം നേടിയപ്പോൾ ഫൈനലിൽ സിഡ്‌നിക്കൊപ്പം ഹേസൽവുഡ് ഉണ്ടായിരുന്നു. 2021 ൽ ചെന്നൈ സൂപ്പർ കിങ്‌സിനൊപ്പവും ഫൈനൽ കളിച്ച് അദ്ദേഹം കിരീടം നേടി. 2015 ൽ ന്യൂസിലാൻഡിനെ തോൽപ്പിച്ച് ആസ്‌ട്രേലിയ ഏകദിന ലോകകപ്പ് നേടിയപ്പോഴും ഓസിസ് നിരയിൽ ഫൈനലിൽ ഹേസൽവുഡ് ഉണ്ടായിരുന്നു.

2021 ലെ ടി20 ലോകകപ്പ് നേടിയ ഓസിസ് ടീമിലും അദ്ദേഹം ഫൈനൽ മത്സരത്തിന് ഉണ്ടായിരുന്നു. 2020 ലെ ബിഗ്ബാഷ് ലീഗിൽ സിഡ്‌നി സിക്സേഴ്സിനൊപ്പം ഫൈനൽ കളിച്ച് അദ്ദേഹം വീണ്ടും ചാമ്പ്യനായി. 2023 ലെ ഏകദിന ലോകകപ്പ് നേടിയ ഓസിസ് ടീമിലും ഫൈനലിൽ അദ്ദേഹം ഉണ്ടായിരുന്നു. ഇത്തരത്തിൽ കളിച്ച 6 ഫൈനലുകളിലും ജയിച്ച അദ്ദേഹത്തിൻറെ ഏഴാം ഫൈനലാണ് ആർസി ബിക്കൊപ്പം ഈ സീസണിൽ. ഈ ഭാഗ്യത്തിന്റെ അടമ്പടി ആർസിബിക്ക് ഇത്തണവയുണ്ട്.