മനോഭാവവും ഇന്ത്യൻ ടീമിൽ കയറിപ്പറ്റാനുള്ള ഒരു ഘടകമാണ്. ഇഷാൻ കിഷൻ, ശ്രേയയ്സ് അയ്യർ എന്നിവർ ഒരിക്കൽ ബിസിസിഐയുടെ കേന്ദ്ര കരാറിൽ നിന്നും പുറത്തായത് ആഭ്യന്തര ക്രിക്കറ്റ് കളിക്കാനൊന്നും ഞങ്ങളെ കിട്ടില്ല എന്ന മനോഭാവം കാരണമാണ്. ഇത്തരത്തിൽ മോശം മനോഭാവം കാരണം ഇന്ത്യൻ ടീമിൽ എത്തിപ്പെടില്ല എന്ന് വിമർശിക്കുന്ന ഒരു താരം കൂടിയുണ്ട് ഈ ഐപിഎല്ലിൽ.. ആരാണെന്ന് നോക്കാം…
പറഞ്ഞ് വരുന്നത് ലക്നൗ സൂപ്പർ ജയന്റ്സിന്റെ യുവ ഓൾറൗണ്ടർ ദിഗ്‌വേഷ് രതിയെ കുറിച്ചാണ്. ഇതിനോടകം തന്റെ പ്രകടനത്തെക്കാൾ അച്ചടക്ക നടപടിക്ക് വിധേയമായ രതിയുടെ സമീപനം നേരത്തെ ചർച്ചയായതാണ്. നിരന്തരം അച്ചടക്ക നടപടിക്ക് വിധേയമാവുകയും ഡിമെറിറ്റ് പോയിന്റ് കാരണം ഐപിഎല്ലിൽ ഒരു മത്സരം നഷ്ടമാവുകയും ചെയ്ത താരമാണ് രതി. എന്നാൽ ഇത്തരത്തിൽ അച്ചടക്കം ലംഘനം തുടരുകയാണ് എങ്കിൽ രതി ഒരിക്കലും ഇന്ത്യൻ ടീമിൽ കയറിപറ്റില്ലെന്നാണ് ആരാധകരുടെ അഭിപ്രായം.
ഐപിഎൽ വേദികൾ ഇന്ത്യൻ യുവതാരങ്ങൾ ദേശീയ ടീമിലേക്കുള്ള വാതിലായാണ് കണക്കാക്കുന്നത്. എന്നാൽ അവിടെയും അച്ചടക്ക ലംഘനം കാണിക്കുന്ന താരം ഇന്ത്യൻ ടീമിൽ പോയിട്ട് അടുത്ത ഐപിഎൽ സീസണിൽ ഉണ്ടാവുമോ എന്ന സംശയം ആരാധകർ പ്രകടിപ്പിക്കുന്നുണ്ട്.
വിരാട് കോഹ്ലിയുടെത് അഗ്രസീവ് ആണെങ്കിൽ രതിയുടേത് എങ്ങനെ അച്ചടക്കം ലംഘനമാവുമെന്ന് പലരും ചോദിക്കുന്നുണ്ട്. എന്നാൽ കോഹ്ലി അഗ്രഷനേക്കാൾ കഴിവുള്ള താരം കൂടിയാണ്. എന്നാൽ രതി ഒരിക്കലും ഇക്കാര്യത്തിൽ കോഹ്‌ലിയുടെ താരതമ്യം ചെയ്യാൻ പറ്റിയ താരമല്ല.
തന്റെ നോട്ട് ബുക്ക് സെലബ്രെഷനിലൂടെ ശ്രദ്ധ നേടുന്നതിനേക്കാൾ തന്റെ പ്രകടനം കൊണ്ട് ശ്രദ്ധ നേടാനാണ് രതി ശ്രമിക്കേണ്ടത്. നിലവിൽ ശരാശരിക്ക് മുകളിലുള്ള ഒരു താരമാണ് രതി. ഈ കഴിവ് മികച്ച രീതിയിലേക്ക് മാറ്റാനുള്ള ശ്രമമാണ് രതി ഇനി നടത്തേണ്ടത്.
ALSO READ: മണ്ടനെന്ന് കരുതിയോ? ദിഗ്‌വേശ് ഫൈൻ വാങ്ങുന്നത് വെറുതെയല്ല; ചെക്കന്റെ ഉദ്ദേശം നടന്നു
