CricketCricket LeaguesIndian Premier LeagueSports

കൂടുമാറുമോ സഞ്ജു?; ഒടുവിൽ സഞ്ജുവിന്റെ കാര്യത്തിൽ ആദ്യമായി ഒരു ദേശീയ മാധ്യമത്തിന്റെ അപ്‌ഡേറ്റ്…

ഇന്ത്യൻ കായിക രംഗത്തെ പ്രധാന മാധ്യമങ്ങളിൽ ഒന്നായ ഖേൽ നൗവാണ് ഇപ്പോൾ സഞ്ജുവിന്റെ വിഷയത്തിൽ ഒരു സുപ്രധാന റിപ്പോർട്ട് പങ്ക് വെച്ചിരിക്കുന്നത്. നേരത്തെ ഇന്ത്യൻ കായിക രംഗവുമായി വിശ്വാസയോഗ്യമായ പല വാർത്തകളും റിപ്പോർട്ട് ചെയ്ത മാധ്യമമാണ് ഖേൽ നൗ എന്നതിനാൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന റൂമറുകളേക്കാൾ പ്രാധാന്യം ഈ റിപ്പോർട്ടിനുണ്ട്.

സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടുന്നു എന്ന അഭ്യൂഹം സമൂഹമാധ്യമങ്ങളിൽ ശക്തമാണെങ്കിലും ഒരു വിശ്വാസ യോഗ്യമായ റിപ്പോർട്ട് ഇക്കാര്യത്തിൽ ഇത്ത വരെ പുറത്ത് വന്നിരുന്നില്ല. ഇപ്പോഴിതാ സഞ്ജുവിന്റെ വിഷയത്തിൽ ആദ്യമായി ഒരു വിശ്വാസയോഗ്യമായ മാധ്യമത്തിൽ നിന്നുള്ള റിപ്പോർട്ട് പുറത്ത് വരികയാണ്.

ALSO READ: അക്കാര്യം ശ്രദ്ധിച്ചിരുന്നെങ്കിൽ ഇന്ത്യയുടെ ലീഡ് 300 കടന്നേനേ; എല്ലാം കളഞ്ഞ് കുളിച്ചു

ഇന്ത്യൻ കായിക രംഗത്തെ പ്രധാന മാധ്യമങ്ങളിൽ ഒന്നായ ഖേൽ നൗവാണ് ഇപ്പോൾ സഞ്ജുവിന്റെ വിഷയത്തിൽ ഒരു സുപ്രധാന റിപ്പോർട്ട് പങ്ക് വെച്ചിരിക്കുന്നത്. നേരത്തെ ഇന്ത്യൻ കായിക രംഗവുമായി വിശ്വാസയോഗ്യമായ പല വാർത്തകളും റിപ്പോർട്ട് ചെയ്ത മാധ്യമമാണ് ഖേൽ നൗ എന്നതിനാൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന റൂമറുകളേക്കാൾ പ്രാധാന്യം ഈ റിപ്പോർട്ടിനുണ്ട്.

ALSO READ: മികച്ച ബൗളറെ പുറത്തിരുത്തി ഗംഭീർ ഇഷ്ടക്കാരനെ ടീമിലെടുത്തു; വിമർശനവുമായി മുൻ ഇന്ത്യൻ താരം

സഞ്ജു രാജസ്ഥാൻ റോയൽസ് വിടുമെന്ന് ഖേൽ നൗ സ്ഥിരീകരിക്കുന്നുണ്ട്. ചെന്നൈ സൂപ്പർ കിങ്സിലേക്ക് താരം ട്രേഡ് ചെയ്യാനുള്ള സാധ്യതകളും ഖേൽ നൗ പങ്ക് വെക്കുന്നുണ്ട്. സിഎസ്കെയ്ക്ക് താരത്തെ ട്രേഡിലൂടെ ടീമിലെത്തിക്കാൻ അതിയായ ആഗ്രഹമുണ്ടെന്നും എന്നാൽ ഇത് എളുപ്പമുള്ള കാര്യമാവില്ലെന്നും ട്രേഡിങിലൂടെയുള്ള ഈ കൈമാറ്റം സാധ്യമായില്ലെങ്കിൽ 2026 ലെ മിനി ഓക്ഷനിലേക്ക് താരമെത്തുമെന്നും ഖേൽ നൗ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ALSO READ: കൊച്ചി ടസ്‌ക്കേഴ്‌സ് ഐപിഎല്ലിലേക്ക് തിരിച്ചെത്തുമോ? ഇതാ സാദ്ധ്യതകൾ…

സിഎസ്കെയ്ക്ക് പുറമെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനും താരത്തെ സ്വന്തമാക്കാൻ താൽപര്യമുള്ളതായും പ്രസ്തുത റിപ്പോർട്ടിൽ പറയുന്നു. ട്രേഡിലൂടെ സിഎസ്കെയ്ക്ക് താരത്തെ ടീമിലെത്തിക്കാൻ സാധിച്ചില്ല എങ്കിൽ ലേലത്തിൽ താരത്തിന്റെ പുതിയ താവളം ഏതെന്ന് പറയാൻ സാധിക്കില്ല.

ALSO READ: WTC ഫൈനൽ തോൽവി; ഓസിസ് ടീമിൽ അഴിച്ച് പണി; 3 താരങ്ങൾ പുറത്തേക്ക്..

ഏതായാലും സഞ്ജു കൂടുമാറുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. സഞ്ജുവിന്റെ കാര്യത്തിൽ ആദ്യമായി പുറത്ത് വരുന്ന ഒരു വിശ്വാസയോഗ്യമായ വാർത്തയാണിത്.