ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ലീഡ് സ്വന്തമാക്കാൻ കഴിഞ്ഞെങ്കിലും വളരെ ചെറിയ ലീഡ് മാത്രമാണ് ടീം ഇന്ത്യയ്ക്കുള്ളത്. ആദ്യ ഇന്നിങ്സിൽ 6 റൺസിന്റെ ലീഡ് സ്വന്തമാക്കാൻ മാത്രമാണ് ഇന്ത്യക്ക് സാധിച്ചത്. ആദ്യ ഇന്നിങ്സിൽ 471 റൺസ് എന്ന ഉയർന്ന സ്‌കോർ നേടിയെങ്കിലും ഇംഗ്ലണ്ട് 465 റൺസ് എടുത്തതോടെ ഇന്ത്യയുടെ ലീഡ് കേവലം 6 റൺസായി മാത്രം ഒതുങ്ങി. എന്നാൽ ഇന്ത്യക്ക് 100 മുകളിൽ ലീഡ് സ്വന്തമാക്കാൻ സാധിക്കുമായിരുന്നു. എന്നാൽ ഈ ലീഡ് സ്വന്തമാക്കാനുള്ള സുവർണാവസരം ഇന്ത്യ തന്നെയാണ് ഇല്ലാതാക്കിയത്.
ALSO READ: സഞ്ജു സിഎസ്കെയിലേക്ക് തന്നെ; ഇതാ മറ്റൊരു തെളിവ്
ഫീല്‍ഡിങില്‍ ഇന്ത്യയുടെ ദയനീയ പ്രകടനമാണ് ഇംഗ്ലണ്ടിന്റെ ടോട്ടല്‍ 465 വരെയെത്തിച്ചത്. ലഭിച്ച ക്യാച്ച് അവസരങ്ങള്‍ മുതലാക്കിയിരുന്നെങ്കില്‍ ഇംഗ്ലണ്ട് 300 റണ്‍സ് പോലും കടക്കുമായിരുന്നില്ല. ഒല്ലി പോപ്പ്, ഹാരി ബ്രൂക്ക്, ബെന്‍ ഡക്കെറ്റ് എന്നിവർക്കെല്ലാം ലൈഫ് ലൈൻ നൽകിയത് ഇന്ത്യൻ ഫീൽഡർമാരാണ്.
ALSO READ: കൊച്ചി ടസ്‌ക്കേഴ്‌സ് ഐപിഎല്ലിലേക്ക് തിരിച്ചെത്തുമോ? ഇതാ സാദ്ധ്യതകൾ…
ആറു ക്യാച്ചുകളാണ് ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ നഷ്ടപ്പെടുത്തിയത്. ഇതില്‍ നാലും സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ ഓവറുകളിലായിരുന്നു എന്നത് മറ്റൊരു പ്രധാന ഘടകം. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഇന്ത്യന്‍ ടീം ഒരിന്നിങ്‌സില്‍ അഞ്ചോ, അതിനു മുകളിലോ ക്യാച്ചുകള്‍ പാഴാക്കിയിരിക്കുന്നത്.
ALSO READ: മികച്ച ബൗളറെ പുറത്തിരുത്തി ഗംഭീർ ഇഷ്ടക്കാരനെ ടീമിലെടുത്തു; വിമർശനവുമായി മുൻ ഇന്ത്യൻ താരം
ബെൻ ഡക്കറ്റിന് യശ്വസി ജയ്‌സ്വാളും രവീന്ദ്ര ജഡേജയും ലൈഫ് ലൈൻ നൽകിയപ്പോൾ ഒല്ലി പോപ്പി ക്യാച്ച് ജയ്‌സ്വാൾ വീണ്ടും വിട്ടു കളഞ്ഞു. ഹാരി ബ്രൂക്കിന്റെ ക്യാച്ച് ഉപനായകൻ ഋഷഭ് പന്തും ജാമി സ്മിത്തിനെ കൈവിട്ട് അരങ്ങേറ്റക്കാരൻ സായി സുദർശനും ടീം ഇന്ത്യയെ പ്രതിസന്ധിയിലാക്കി. ബ്രൂക്കിന്റെ ക്യാച്ച് വീണ്ടും നഷ്ടപ്പെടുത്തി ജയ്‌സ്വാൾ ഇന്നിംഗിസിലെ തന്റെ മൂന്നാം ക്യാച്ചും പാഴാക്കി.
ALSO READ: WTC ഫൈനൽ തോൽവി; ഓസിസ് ടീമിൽ അഴിച്ച് പണി; 3 താരങ്ങൾ പുറത്തേക്ക്..
ലൈഫ് ലഭിച്ച താരങ്ങളെല്ലാം പിന്നീട് വലിയ റൺസുകൾ ഉയർത്തി എന്നത് ഇന്ത്യയ്ക്ക് പ്രതിസന്ധിയായി. അല്ലാ എങ്കിൽ ഈ ടെസ്റ്റിന്റെ ഡ്രൈവിങ് സീറ്റ് ഇന്ത്യയുടെ പക്കലായിരുന്നേനെ.. ഒരു പക്ഷെ, മത്സരം സമനിലയിൽ കലാശിക്കുകയോ, ഇന്ത്യ തോൽക്കുകയോ ചെയ്‌താൽ ആദ്യ ഇന്നിങ്സിൽ ഇന്ത്യൻ ഫീൽഡർമാർ നഷ്ടപ്പെടുത്തിയ ക്യാച്ചുകൾ വലിയ ചർച്ചയാകും.