പത്ത് വർഷത്തെ സേവനത്തിന് ശേഷം ടോട്ടൻഹാം ക്യാപ്റ്റൻ സോൺ ഹ്യൂങ്-മിൻ ക്ലബ് വിടുന്നതായി പ്രഖ്യാപിച്ചു കഴിഞ്ഞു. അതുകൊണ്ട് തന്നെ നിലവിൽ ട്രാൻസ്ഫർ വിൻഡോയിൽ പുതിയൊരു വിങറിനായുള്ള തിരച്ചിലാണ് ക്ലബ് മാനേജ്‍മെന്റ്.
നിലവിൽ സൺ പകരക്കാരനായി റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ വിങർ റോഡ്രിഗോയെ കൊണ്ടുവരാനാണ് ടോട്ടൻഹാമിന്റെ ലക്ഷ്യം. സ്പാനിഷ് മാധ്യമമായ ഫിച്ചാജെസിന്റെ റിപ്പോർട്ട് പ്രകാരം, യൂറോപ്പ ലീഗ് വിജയികൾ ബ്രസീലിയൻ വിങറിനായി 100 മില്യൺ യൂറോ ഓഫർ സമർപ്പിച്ചിട്ടുണ്ട്.
ഈയൊരു ഓഫർ റയൽ മാഡ്രിഡിന്റെ മൂല്യനിർണ്ണയത്തിനടുത്ത് എത്തിയേക്കാം, പക്ഷെ റോഡ്രിഗോയ്ക്ക് ടോട്ടൻഹാമിൽ ചേരാൻ താല്പര്യമുണ്ടോ എന്ന് വ്യക്തതയില്ല. റോഡ്രിഗോയ്ക്ക് റയൽ മാഡ്രിഡ് പരിശീലകൻ സാബി അലോൺസോയുടെ പ്ലാനുകളിൽ ഇടമില്ലാ വന്നത്തോടെയാണ് മറ്റ് ക്ലബ്ബുകൾ റോഡ്രിഗോയ്ക്കായി രംഗത്ത് വരുന്നത്.
നിലവിൽ 90 മില്യൺനാണ് റോഡ്രിഗോയുടെ മാർക്കറ്റ് വാല്യൂ. ടോട്ടൻഹാമിന് പുറമെ മറ്റ് ഇംഗ്ലീഷ് ക്ലബ്ബുകളായ അർസേനൽ, ലിവർപൂൾ ക്ലബ്ബുകൾക്കും റോഡ്രിഗോയെ സ്വന്തമാക്കാൻ താല്പര്യമുണ്ടെന്ന് അഭ്യൂഹങ്ങളുണ്ട്. ക്ലബ് വിട്ട സൺ ഇനി അമേരിക്കൻ ക്ലബ്ബായ LAFC ചേരാൻ ഒരുങ്ങുകയാണ്.
