CricketIndian Cricket TeamSports

മൂന്നാം പോര് നാളെ; ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങൾ

കുൽദീപ് ആദ്യ ഇലവനിൽ എത്തുന്നതാണ് ആദ്യമാറ്റം. രണ്ടാം മാറ്റം പേസ് ഡിപ്പാർട്മെന്റിലാണ്.

ആദ്യ രണ്ട് മത്സരങ്ങൾ പരാജയപ്പെട്ടതോടെ ഓസീസിനെതിരെയുള്ള ഏകദിന പരമ്പര ഇന്ത്യയ്ക്ക് നഷ്ടമായിരിക്കുകയാണ്. എങ്കിലും പരമ്പരയിൽ ഓസീസിന്റെ വൈറ്റ് വാഷ് ഒഴിവാക്കൻ നാളെ ഇന്ത്യ മൂന്നാം ഏകദിനത്തിന് സിഡ്‌നിയിൽ ഇറങ്ങുകയാണ്. മൂന്നാം പോരാട്ടത്തിന് ഇറങ്ങുമ്പോൾ രണ്ട് മാറ്റങ്ങളാണ് പ്രധാനമായും പരിശീലകൻ ഗൗതം ഗംഭീർ ഇന്ത്യൻ ടീമിൽ വരുത്തുക. ആ രണ്ട് മാറ്റങ്ങൾ ഏതൊക്കെയന്നെന്ന് നോക്കാം.

ALSO READ: IPL: സൂപ്പർ ഓൾറൗണ്ടർ സിഎസ്കെയിലേക്ക്; വമ്പൻ ട്രേഡ് ഡീൽ പൂർത്തിയായി

ബാറ്റിംഗ് ഓർഡറിൽ കൂടുതൽ അഴിച്ച് പണികൾ ഉണ്ടാവില്ല. ഗിൽ- രോഹിത് സഖ്യം തന്നെയായിരിക്കും ഓപ്പണിങ്. വിരാട് കോഹ്ലി മൂന്നാമനായി ഇറങ്ങും. ആദ്യ രണ്ട് ഏകദിനത്തിലും പൂജ്യത്തിന് പുറത്തായ കോലി ഫോമിലേക്ക് തിരിച്ചെത്തേണ്ടത് അനിവാര്യമാണ്. നാലാമനായി ശ്രേയസ് അയ്യരും അഞ്ചാമനായി അക്‌സർ പട്ടേലും ഇറങ്ങും. ആറാമനായി വിക്കറ്റ് കീപ്പർ ലോകേഷ് രാഹുലും തുടരും.

ALSO READ: ഇന്ത്യ തോൽക്കാൻ കാരണം ആ താരം; യുവതാരത്തെ നിർത്തിപ്പൊരിച്ച് ആരാധകർ

ബാറ്റിംഗില്‍ മോശം തുടരുന്ന വാഷിംഗ്ടണ്‍ സുന്ദറിന് പകരം കുൽദീപ് യാദവ് ആദ്യ ഇലവനിലെത്തും. കുൽദീപിനെ ആദ്യ ഇലവനിൽ ഉൾപെടുത്താത്ത ഗംഭീറിന്റെ തീരുമാനം വിമർശനത്തിന് വഴിവെച്ചിരുന്നു. കുൽദീപ് ആദ്യ ഇലവനിൽ എത്തുന്നതാണ് ആദ്യമാറ്റം. രണ്ടാം മാറ്റം പേസ് ഡിപ്പാർട്മെന്റിലാണ്. രണ്ടാം ഏകദിനത്തില്‍ റണ്‍സ് വഴങ്ങിയ ഹര്‍ഷിത് റാണയ്ക്ക് പകരം പ്രസിദ്ധ് കൃഷ്ണ ടീമിലെത്തിയേക്കും.

ALSO READ; ind vs aus : രണ്ട് കളികളിലും ഇന്ത്യയുടെ ‘തുറുപ്പ് ചീട്ടായി’; ഇവൻ കൊള്ളാമെന്ന് ആരാധകർ

മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: ശുഭ്മാല്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോലി, ശ്രേയസ് അയ്യര്‍, അക്സര്‍ പട്ടേല്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ , അര്‍ഷ്ദീപ് സിംഗ്.

content: Two changes in Indian team for India vs Australia 3rd ODI