കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഒരു സന്തോഷം വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ബ്ലാസ്റ്റേഴ്‌സും മഞ്ഞപടയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ സന്തോഷ വാർത്ത പുറത്ത് വരുന്നത്. വനിതാ ടീമിനെ പറ്റിയാണ് ഈ വാർത്ത. എന്താണെന്ന് ഈ വാർത്ത എന്ന് പരിശോധിക്കാം.
ബ്ലാസ്റ്റേഴ്‌സ് വനിതാ ടീം തിരിച്ചു വരുമെന്നാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് മഞ്ഞപടക്ക് കൊടുത്ത വാക്ക്. എന്നാൽ എന്ന് തിരിച്ചു വരുമെന്ന് വ്യക്തമല്ല. എന്തായാലും ആ ടീം തിരകെ എത്തുമെന്ന് മഞ്ഞപടക്ക് ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് ഉറപ്പ് നൽകി.അടുത്ത സീസണിൽ തന്നെ തിരിച്ചു വരുമോ എന്ന് മഞ്ഞപടയുടെ ചോദ്യത്തിന് ഉടനെ തന്നെ അറിയിക്കാമെന്നാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് ഉത്തരം നൽകിയത്.
നിലവിൽ ഐ എസ് എല്ലിൽ ബ്ലാസ്റ്റേഴ്‌സ് 8 മത്തെ സ്ഥാനത്താണ്.17 കളികളിൽ നിന്ന് 21 പോയിന്റ് മാത്രമാണ് അവർക്കുള്ളത്.ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം വെള്ളിയാഴ്ച ഈസ്റ്റ് ബംഗാളിനെതിരെയാണ്.എവേ മത്സരമാണ് അത്