ഇന്ത്യൻ സൂപ്പർ ലീഗിലെയും ഐ ലീഗിലെയും ടീമുകൾ തമ്മിൽ കളിക്കുന്ന ഒരു ടൂർണമെന്റാണ് സൂപ്പർ കപ്പ്.കഴിഞ്ഞ വർഷം ഈ ടൂർണമെന്റിൽ 16 ടീമുകൾ പങ്കെടുത്തിരുന്നു. നാല് ഗ്രൂപ്പുകളിൽ നിന്ന് രണ്ടു ടീമുകൾ അടുത്ത റൗണ്ടിലേക്ക് മുന്നേറുമായിരുന്നു. എന്നാൽ ഈ സീസണിൽ ഇങ്ങനെയായിരിക്കില്ല ടൂർണമെന്റ് ഫോർമാറ്റ്.
നോക്ക്ഔട്ട് കോമ്പറ്റിഷനായിരിക്കും ഈ കൊല്ലം.ഏപ്രിൽ 18 ന്ന് ഈ ടൂർണമെന്റ് തുടങ്ങും. ഗോവയാണ് വേദി.ഒരൊറ്റ മത്സരം മാത്രമാണ് ഒരു ദിവസമുള്ളതെങ്കിൽ 20 ദിവസത്തിനുള്ളിൽ ടൂർണമെന്റ് തീരും
ഇനി രണ്ട് മത്സരമാണ് ഒരു ദിവസം ഉള്ളതെങ്കിൽ ടൂർണമെന്റ് 13 ദിവസത്തുന്നുള്ളിൽ അവസാനിക്കും.ഈസ്റ്റ് ബംഗാളാണ് നിലവിലെ ജേതാക്കൾ.ഈസ്റ്റ് ബംഗാളിന് പുറമെ ഒഡിഷയും ഗോവയും ബാംഗ്ലൂരൂ മാത്രമേ സൂപ്പർ കപ്പ് സ്വന്തമാക്കിയിട്ടുള്ളു