in

LOVELOVE

പരിക്ക് മാറി, ബ്ലാസ്റ്റേഴ്‌സിന്റെ രണ്ട് സൂപ്പർ താരങ്ങളും ഒഡിഷക്കെതിരെ കളിക്കും; വ്യക്തമാക്കി ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ…

ഇന്ത്യൻ സൂപ്പർ ലീഗിലെ 2024-25 സീസണിലെ 16ആം റൗണ്ട് മത്സരത്തിനൊരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. കരുത്തന്മാരായ ഒഡിഷ എഫ്സിയെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് നേരിടുക.

ഈയൊരു മത്സരത്തിന് മുന്നോടിയായി ആരാധകർക്ക് ഏറെ സന്തോഷക്കരമായ അപ്ഡേറ്റ് നൽകിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ററിം പരിശീലകൻ ടി.ജി പുരുഷോത്തമൻ.

പുരുഷോത്തമന്റെ അപ്ഡേറ്റ് പ്രകാരം ബ്ലാസ്റ്റേഴ്‌സിന്റെ പരിക്ക് പറ്റി പുറത്തായിരുന്ന വിബിൻ മോഹനും ഹെസ്സുസ് ജിമിനെസും ഒഡിഷക്കെതിരെയുള്ള മത്സരം കളിക്കുമെന്നാണ്.

ഇരുവരും ഒട്ടേറെ നാളായി പരിക്കേറ്റ് വിശ്രമത്തിലായിരുന്നു. എന്തിരുന്നാലും ഇരുവരുടെയും തിരിച്ചുവരവ് ബ്ലാസ്റ്റേഴ്‌സിന് കൂടുതൽ കരുത്ത് പകരും. ജനുവരി 13ന് കൊച്ചിയിൽ വെച്ചാണ് ബ്ലാസ്റ്റേഴ്‌സ്-ഒഡിഷ മത്സരം നടക്കുക. രാത്രി 7:30ക്കാണ് കിക്ക്ഓഫ്.

ലോൺ ഡീൽ;മെസ്സി ബാക്ക് ടൂ യൂറോപ്?; ഒടുവിൽ നിർണായക തീരുമാനത്തിനൊരുങ്ങി ഇന്റർ മിയാമി

ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രതീക്ഷകൾക്ക് തിരിച്ചടി, സൂപ്പർതാരത്തിന്റെ അപ്ഡേറ്റ് ഇതാണ്..