Indian Cricket Team

T20 ലോകക്കപ്പ് സെമി ഫൈനലിൽ ഇന്ത്യയുടെ എതിരാളി ആര്? തീയതി, സ്ഥലം, സമയം എന്നിവ പരിശോധിക്കാം…

2026 ടി20 ലോകകപ്പിന്റെ സെമിഫൈനലിലേക്ക് സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് ടീം ഇന്ത്യ. ഞായറാഴ്ച ഈഡൻ ഗാർഡൻസിൽ വെസ്റ്റ് ഇൻഡീസിനെ 5 വിക്കറ്റ് തോൽപിച്ച് ഇന്ത്യ സെമി ഉറപ്പിക്കുകയായിരുന്നു.

50 പന്തിൽ നിന്ന് 97 റൺസ് നേടി അപരാജിതനായി നിന്ന സഞ്ജു സാംസണാണ് മത്സരത്തിലെ ഹീറോ. ഇന്ത്യക്ക് പുറമെ ന്യൂസിലാലൻഡ്, സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട് ടീമുകളാണ് സെമിയിലേക്ക് യോഗ്യത നേടിയ മറ്റ് ടീമുകൾ.

ALSO READ:- സഞ്ജു സാംസൺ അല്ല, മത്സരത്തിന്റെ ഗതി മാറ്റിയത് ശിവം ദുബെയുടെ കാമിയോ; കാരണം ചൂണ്ടികാട്ടി ഇന്ത്യൻ ഫാസ്റ്റ് ബൗളർ 

2026 ടി20 ലോകകപ്പ് സെമിഫൈനലിലെ ഇന്ത്യയുടെ എതിരാളിയാര്? 

2026 മാർച്ച് 5 വ്യാഴാഴ്ച മുംബൈയിലെ പ്രശസ്തമായ വാങ്കഡെ സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ സെമിഫൈനൽ മത്സരം. ഇന്ത്യൻ സമയം വൈകുന്നേരം 7:00 മണിക്ക് മത്സരം ആരംഭിക്കും, കാലാവസ്ഥ തടസ്സപ്പെട്ടാൽ ഒരു റിസർവ് ദിനം കൂടി ലഭ്യമായിരിക്കും.

സൂപ്പർ എട്ടിലെ ഗ്രൂപ്പ് 2-ൽ ഒന്നാമതെത്തിയ ഇംഗ്ലണ്ട് തോൽവിയറിയാതെയാണ് സെമിക്ക് യോഗ്യത നേടിയത്. ജോസ് ബട്‌ലറുടെ ആക്രമണാത്മക ബാറ്റിംഗിലും ആദിൽ റാഷിദിന്റെ നേതൃത്വത്തിലുള്ള ശക്തമായ സ്പിൻ ആക്രമണത്തിലും ആശ്രയിച്ചാണ് ടീം ഇംഗ്ലണ്ടുള്ളത്.  

ALSO READ:- കൊൽക്കത്തയിൽ സഞ്ജുവിന്റെ അഴിഞ്ഞാട്ടം; മറികടന്നത് വിരാട് കോഹ്ലിയുടെ വമ്പൻ റെക്കോർഡ്…

മാർച്ച്‌ നാലിന് നടക്കാൻ പോവുന്ന ഒന്നാം സെമിയിൽ സൗത്ത് ആഫ്രിക്ക ന്യൂസിലാണ്ടിനെ നേരിടും. രാത്രി 7 മണിക്ക് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ വെച്ചാണ് മത്സരം നടക്കുക.