CricketIndian Cricket TeamSports

തുടർച്ചായി മോശം പ്രകടനം, എന്നിട്ടും വീണ്ടും അവസരം; ഇങ്ങനെയുമുണ്ടോ ഭാഗ്യം??

15 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ മാത്രം കളിച്ചതിന് ശേഷമാണ് ധ്രുവ് ജൂറൽ ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഇടം നേടിയത്. വർഷങ്ങളോളം ആഭ്യന്തര ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങൾ കളിക്കുന്ന പലർക്കും ഈ അവസരം ലഭിച്ചിട്ടില്ല. എന്നാൽ ജൂറേലിന് അങ്ങനെയൊരു ഭാഗ്യമായുണ്ടായി.

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ യുവവിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജൂറലിനെതിരെ കടുത്ത വിമർശനവുമായി ആരാധകർ. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിലെ ധ്രുവ് ജൂറലിന്റെ ബാറ്റിംഗ് പ്രകടനവും നിരാശാജനകമായിരുന്നു.അഞ്ചാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ 19 റൺസ് മാത്രമായിരിക്കുന്നു താരത്തിന്റെ സമ്പാദ്യം. ഇതിന് പിന്നാലെയാണ് താരത്തിന് ഇന്ത്യൻ ടീമിലും ഐപിഎല്ലിലും ലഭിക്കുന്ന അമിത പരിഗണന ചർച്ചയാവുന്നത്.

വിമർശനങ്ങൾക്ക് കാമ്പുള്ള രീതിയിലാണ് വസ്തുതകളും.വെറും 15 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ മാത്രം കളിച്ചതിന് ശേഷമാണ് ധ്രുവ് ജൂറൽ ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഇടം നേടിയത്. വർഷങ്ങളോളം ആഭ്യന്തര ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങൾ കളിക്കുന്ന പലർക്കും ഈ അവസരം ലഭിച്ചിട്ടില്ല. എന്നാൽ ജൂറേലിന് അങ്ങനെയൊരു ഭാഗ്യമായുണ്ടായി.

ഐപിഎല്ലിൽ ഒരൊറ്റ സീസണിലെ പ്രകടനം കൊണ്ട് മാത്രം താരത്തിന് ഇന്ത്യൻ ടി20 ടീമിലേക്ക് വിളിയെത്തിയിരുന്നു. പല സീസണുകളിലും മികച്ച പ്രകടനം നടത്തിയ പലർക്കും ടി20 ക്രിക്കറ്റിലേക്ക് വിളിയെത്താത്ത സാഹചര്യത്തിലാണ് ജ്യൂറേലിന് വീണ്ടും ഭാഗ്യം കടാക്ഷിച്ചത്.

ഇതിലും രസകരമായ കാര്യം ജോസ് ബട്ട്ലർ, ട്രെന്റ് ബോൾട്ട്, യുസ്വേന്ദ്ര ചാഹൽ തുടങ്ങിയ പ്രമുഖരെക്കാൾ കൂടുതൽ തുക മുടക്കി 14 കോടി രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസ് താരത്തെ നിലനിർത്തിയത്. ഇത്തരത്തിൽ ബിസിസിഐയിൽ നിന്നും ഐപിഎൽ ഉടമകളിൽ നിന്നും താരത്തിന് ലഭിക്കുന്ന അമിത പരിഗണന ഇപ്പോൾ ചർച്ചയാവുകയാണ്.

കഴിവിനെ അംഗീകരിക്കുമ്പോഴും, പ്രകടനമില്ലാതെ ഒരു താരത്തിന് അമിത പ്രാധാന്യം നൽകുന്നത് നീതിയല്ലെന്നാണ് പൊതുവായ വിമർശനം. ഈ വിമർശനങ്ങൾ ബിസിസിഐയും സെലക്ഷൻ കമ്മിറ്റിയും പരിഗണിക്കുമോ എന്ന് കണ്ടറിയാം.