CricketIndian Cricket Team

ഇന്ത്യ കിരീടം നേടിയെങ്കിലും ആരാധകർ തിരയുന്നത് ചഹലിനോപ്പമുള്ള ആ “സുന്ദരി“ ആരാണെന്നാണ്; പരിശോധിക്കാം…

സാമൂഹിക മാധ്യമങ്ങളിൽ തരംഗമാവുകയാണ് യുസ്‌വേന്ദ്ര ചാഹലും ഒപ്പം ICC ചാമ്പ്യൻസ് ട്രോഫി ഫൈനൽ കാണാൻ വന്ന RJ മഹവാഷും

കാത്തിരിപ്പിനൊടുവിൽ ഇന്ത്യ ICC ചാമ്പ്യൻസ് ട്രോഫി സ്വന്തമാക്കിയെങ്കിലും ആരാധകർ തിരയുന്നത് ഇന്ത്യൻ ബൗളർ യുസ്‌വേന്ദ്ര ചാഹലിനൊപ്പം ഫൈനൽ കാണാൻ വന്ന ആ സുന്ദരി ആരാണെന്നാണ്. പരിശോധിക്കാം…

ചഹലിനൊപ്പം വന്ന പെൺകുട്ടി യൂട്യൂബറായ ആർ.ജെ മഹവാഷാണ്. പ്രാങ്ക് വീഡിയോകൾക്കും രസകരമായ ക്ലിപ്പുകൾക്കും പ്രശസ്തയാണ് മഹവാഷ്. യുട്യൂബിൽ 8.3 ലക്ഷം സബ്സ്ക്രൈബേഴ്സുണ്ട് മഹവാഷിന്.

പ്രചരിക്കുന്ന അഭ്യൂഹങ്ങൾ പ്രകാരം ചഹലും മഹവാഷും ഡേറ്റിംഗിലാണെന്നാണ്. ഇതിന് മുൻപ് ഡിസംബറിൽ ക്രിസ്ത്മസ് പരുപാടികളിലും മുംബൈ ഹോട്ടലിൽ നിന്ന് വരുന്ന ഇരുവരുടെയും ഒന്നിച്ചുള്ള ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. ആ സമയങ്ങളിൽ മഹവാഷ് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത്തെന്ന് പറഞ്ഞു രംഗത്ത് വന്നിരുന്നു.

യുസ്‌വേന്ദ്ര ചഹലും ഭാര്യ ധനശ്രീ വർമ്മയുമായുള്ള വിവാഹമോചന അഭ്യൂഹങ്ങൾക്കിടയിലാണ് ചഹലുമായുള്ള ഡേറ്റിംഗ് നടക്കുന്നു എന്ന പേരിൽ ആർജെ മഹ്‌വാഷ് വാർത്തകളിൽ ഇടം നേടിയത്. 

ഫൈനൽ മത്സരത്തിൽ ചഹലിനോടൊപ്പമുള്ള ഗാലറിയിൽ നിന്നുള്ള ചിത്രങ്ങൽ മഹവാഷ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. എന്തിരുന്നാലും ചഹൽ ഇതുവരെ ഇത്തരം അഭ്യൂഹങ്ങളോട് പ്രതികരിച്ചിട്ടില്ല.