CricketCricket LeaguesIndian Premier LeagueSports

ഫ്ലെമിങ്ങിന് പകരം സഞ്ജുവിന്റെ ‘അപ്രിയ’ പരിശീലകൻ സിഎസ്കെയിലേക്ക്?; പണി കിട്ടുമോ, ആശങ്കയിൽ ആരാധകർ

ഈ സീസണിൽ (IPL 2026) കളിച്ച 14 മത്സരങ്ങളിൽ ഏഴ് വീതം ജയവും പരാജയവുമായി ചെന്നൈ സൂപ്പർ കിങ്‌സ് പ്ലേ ഓഫ് കാണാതെ പുറത്തായിരിക്കുകയാണ്.

തുടർച്ചയായ മൂന്നാം സീസണിലാണ് ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്താവുന്നത്. അതിനാൽ ആരാധക പ്രതിഷേധവും രൂക്ഷമാണ്. ക്യാപ്ടൻ ഋതുരാജ് ഗെയ്ക്‌വാദിന്റെ മോശം നായകത്വത്തോടൊപ്പം പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്ങിന്റെ മോശം തിരുമാനത്തിനെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്.

ഋതുരാജ് അടുത്ത സീസണിലും ടീമിൽ തുടരുമെന്ന് ഉറപ്പാണ്. പക്ഷെ നായകത്വത്തെ കുറിച്ച് അടുത്ത സീസൺ അടുക്കാറാവുമ്പോൾ മാത്രമേ ചെന്നൈ തിരുമാനമെടുക്കുകയുള്ളു.

ഋതുരാജിനെ പോലെയൊരു താരത്തെ ഒരൊറ്റ സീസണിലെ മോശം പ്രകടനത്തെ തുടർന്ന് സിഎസ്കെ പുറത്താക്കില്ല. പുറത്താക്കുകയാണ് എങ്കിൽ അത് മെഗാ ലേലത്തോട് അനുബന്ധിച്ചായിരിക്കും. എന്നാൽ ഫ്ലെമിങ്ങിന്റെ കാര്യം അങ്ങനെയല്ല, ഫ്ലെമിങ്ങിനെ പുറത്താക്കാൻ സിഎസ്കെ ആലോചിക്കുന്നുണ്ടെന്നാണ് റിപോർട്ടുകൾ.

ALSO READ: ബിഹാറിൽ നിന്നും പുതിയൊരു ഐപിഎൽ ടീം?!: ബിസിസിഐ കനിയുമോ, ഉടമകൾ റെഡി!

ഫ്ലെമിങ്ങിന് പകരം ദ്രാവിഡ്

IPL 2026
Rahul Dravid

നീണ്ട 16 വർഷത്തെ സേവനത്തിന് ശേഷം ഫ്ലെമിങ്ങിനെ സിഎസ്കെ പുറത്താക്കുകയാണ് എങ്കിൽ അടുത്ത പരിശീലകൻ ആര് എന്ന ചോദ്യം ശക്തമാണ്. മുൻ ഇന്ത്യൻ താരവും പരിശീലകനുമായ രാഹുൽ ദ്രാവിഡിനെ സിഎസ്കെ പരിഗണിക്കുന്നുണ്ട് എന്നാണ് സൂചനകൾ.

കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസിന്റെ പരിശീലകനായിരുന്നു ദ്രാവിഡ് 2024 ൽ ഇന്ത്യ ലോകകപ്പ് ഉയർത്തുമ്പോൾ ഇന്ത്യയുടെ മുഖ്യപരിശീലകനായിരുന്നു. എന്നാൽ രാജസ്ഥാനിൽ ആ മികവ് തുടരാൻ സാധിക്കാത്തതോടെ അദ്ദേഹത്തെ രാജസ്ഥാൻ പുറത്താക്കുകയും ചെയ്തു.

പരിശീലകൻ എന്ന നിലയിൽ വലിയ പേരെടുത്ത താരമാണ് ദ്രാവിഡങ്കിലും ഐപിഎല്ലിൽ ദ്രാവിഡിന്റെ മികവ് അത്ര പോരാ എന്ന അഭിപ്രായം ഉണ്ട്. അതിനാൽ ദ്രാവിഡിനെ സിഎസ്കെ പരിഗണിക്കുന്നത് ആരാധകരിൽ ചിലർക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്.

ALSO READ: സഞ്ജു അടുത്ത ക്യാപ്റ്റൻ: ഉറപ്പിച്ച് സീനിയർ ജേർണലിസ്റ്റിന്റെ കുറിപ്പ്

സഞ്ജുവിന് ഭീഷണി

IPL 2026
Sanju Samson

സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടാനുള്ള കാരണം രാഹുൽ ദ്രാവിഡ് ആന്നെന്ന അനൗദ്യോഗിക റിപ്പോർട്ടുകളുണ്ടായിരുന്നു.

ദ്രാവിഡ് രാജസ്ഥാന്റെ പരിശീലകനായിരുന്ന സമയത്താണ് സഞ്ജു നായകനായിട്ടും ടീമിന്റെ പ്രധാന കാര്യങ്ങളിൽ പോലും സഞ്ജുവിനെ ഒഴുവാക്കിയത് എന്നും അതാണ് സഞ്ജു രാജസ്ഥാൻ വിടാനുള്ള കാരണമെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടയിരുന്നു.

അത്തരത്തിലുള്ള ഒരു പരിശീലകനെ സിഎസ്കെ കൊണ്ട് വന്നാൽ അത് സഞ്ജുവിന്റെ സിഎസ്കെ കരിയറിനെ ബാധിക്കുമെന്ന ആശങ്കയും ആരാധകർക്കുണ്ട്.

അതിനാൽ സിഎസ്കെയുടെ ഭാവി തീരുമാനങ്ങളിൽ കണ്ണും നട്ടിരിക്കുകയാണ് സഞ്ജു ആരാധകരും സിഎസ്കെ ആരാധകരും.

ALSO READ: സഞ്ജുവും അയ്യരുമല്ല, അടുത്ത നായകനാവേണ്ടത് മറ്റൊരു യുവതാരം: നിർദേശിച്ച് മുൻ ഇന്ത്യൻ താരം

English Summary: Following a disappointing IPL 2026 season where Chennai Super Kings missed the playoffs, reports suggest long-time coach Stephen Fleming might be replaced by Rahul Dravid. This rumored move has sparked massive anxiety among Sanju Samson fans regarding his future career.