CricketIndian Cricket TeamSports

ജയിച്ചു, എങ്കിലും ഇന്ത്യൻ ടീമിൽ അഴിച്ച് പണി; 3 താരങ്ങൾ ടെസ്റ്റ് ടീമിലേക്ക്

ഇന്ത്യൻ ടെസ്റ്റ് ടീമിനായി ഒരു യുവ ബാറ്റർ അരങ്ങേറ്റം നടത്താനും മറ്റ് രണ്ട് ബാറ്റർമാർ തിരിച്ചെത്താനുമുള്ള സാധ്യതകളുണ്ട്. അവർ ആരൊക്കെയാണ് നോക്കാം..

ആൻഡേഴ്സൺ- ടെണ്ടുൽക്കർ ട്രോഫിയിലെ അഞ്ചാം മത്സരത്തി വിജയം നേടി പരമ്പര സമനിലയിലാക്കിയെങ്കിലും ഇന്ത്യൻ ടെസ്റ്റ് ടീമിൽ അഴിച്ച് പണികൾ ഉണ്ടാവുമെന്ന് ഉറപ്പാണ്

ലഭ്യമാവുന്ന സൂചനകൾ പ്രകാരം ഇന്ത്യയുടെ അടുത്ത ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യൻ ബാറ്റിംഗ് ഓർഡറിൽ 3 മാറ്റങ്ങളുണ്ടാവുമെന്നാണ്. ഇന്ത്യൻ ടെസ്റ്റ് ടീമിനായി ഒരു യുവ ബാറ്റർ അരങ്ങേറ്റം നടത്താനും മറ്റ് രണ്ട് ബാറ്റർമാർ തിരിച്ചെത്താനുമുള്ള സാധ്യതകളുണ്ട്. അവർ ആരൊക്കെയാണ് നോക്കാം..

ശ്രേയസ് അയ്യർ

കഴിഞ്ഞ ഡൊമസ്റ്റിക് സീസണിൽ എല്ലാ ഫോര്‍മാറ്റുകളിലും ഒരുപോലെ തിളങ്ങിയ ബാറ്ററാണ് ശ്രേയസ്. ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയ്ക്കായി മിന്നിച്ച അദ്ദേഹം സയ്ദ് മുഷ്താഖ് അലി ടി20 ട്രോഫിയിലും തിളങ്ങി. ഏകദിനത്തില്‍ ഇന്ത്യക്കു വേണ്ടി സ്ഥിരതാര്‍ന്ന പ്രകടനങ്ങള്‍ നടത്തിയ ശ്രേയസ് ഐപിഎല്‍ പഞ്ചാബ് കിങ്‌സിനൊപ്പവും വലിയ റണ്‍വേട്ട നടത്തി. ആൻഡേഴ്സൺ- ടെണ്ടുൽക്കർ ട്രോഫിയിൽ അദ്ദേഹത്തിന് വിളിയാത്തത് പലരെയും നിരാശയിലാക്കിയിരുന്നു. അതിനാൽ അടുത്ത ടെസ്റ്റ് പരമ്പരയിൽ അയ്യർ തിരിച്ചെത്താൻ സാധ്യതകളുണ്ട്.

സർഫ്രാസ് ഖാൻ

ആഭ്യന്തര ക്രിക്കറ്റിലെ റണ്‍മെഷീനെന്നു വിശേഷിപ്പിക്കപ്പെടുന്ന സര്‍ഫറാസ് ഇന്ത്യക്കായി ആറു ടെസ്റ്റുകളില്‍ നിന്നും ഒരു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റിയുമടക്കം 371 റണ്‍സെടുത്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമവസാനം ന്യൂസിലാന്‍ഡുമായുള്ള ടെസ്റ്റ് പരമ്പരയില്‍ കളിച്ചതിനു ശേഷം സര്‍ഫറാസും ടീമിനു പുറത്താണ്. എന്നാൽ ഇന്ത്യ എ ടീമിനായി മികച്ച പ്രകടനം നടത്തുന്ന സർഫ്രാസ് അടുത്ത റെഡ് ബോൾ സീരിയസിൽ വിളിയെത്താൻ സാധ്യതയുള്ള താരമാണ്.

തിലക് വർമ

സമീപ കാലത്തായി റെഡ് ബോളിൽ മികച്ച പ്രകടനം നടത്തുന്ന താരമാണ് തിലക്. ഈയിടെ കൗണ്ടി ക്രിക്കറ്റിലടക്കം മികച്ച പ്രകടനം നടത്തിയ താരം അടുത്ത തവണ ഇന്ത്യൻ റെഡ് ബോൾ ക്രിക്കറ്റിലേക്ക് വിളിയെത്താൻ സാധ്യത കൽപ്പിക്കുന്ന കാര്യമാണ്.