FootballKBFC

ജൗഷുവ സോട്ടിരിയോ ബ്ലാസ്റ്റേഴ്‌സ് വിട്ട ശേഷം ഓസ്ട്രേലിയെയും വിട്ടു; ഇനി കളിക്കുക മറ്റൊരു രാജ്യത്തിനായി…

സോട്ടിരിയൊയുടെ മാതാപിതാകളുടെ ജനിച്ച് വളർന്ന ദ്വീപാണ് ന്യൂ കാലിഡോണിയ. വെള്ളിയാഴ്ച തഹിതിക്കെതിരെയാണ് ന്യൂ കാലിഡോണിയുടെ മത്സരം. ഈയൊരു മത്സരത്തിനായുള്ള സ്‌ക്വാഡിൽ സോട്ടിരിയോയെ ഉൾപ്പെടുത്തിയിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സ് ചരിത്രത്തിൽ തന്നെ, ടീം നടത്തിയ ഏറ്റവും മോശം സൈനിങ്ങുകളിൽ ഒന്നാണ് മുന്നേറ്റ താരം ജൗഷുവ സോട്ടിരിയൊയുടെ. പരിക്ക് മൂലം താരത്തിന് ബ്ലാസ്റ്റേഴ്‌സിനായി ഐഎസ്എലിൽ ഒരു മത്സരം പോലും കളിക്കാൻ സാധിച്ചില്ല.

നിലവിൽ താരവുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന അപ്ഡേറ്റുകൾ പ്രകാരം ഓസ്ട്രേലിയ ഉപേക്ഷിച്ച് താരം ന്യൂ കാലിഡോണിയ ദ്വീപിന്റെ പൗരത്തം നേടിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ താരം വരാൻ പോവുന്ന ഫിഫ ലോകക്കപ്പ് യോഗ്യത മത്സരങ്ങളിൽ ന്യൂ കാലിഡോണിയക്കായി അരങ്ങേറും.

സോട്ടിരിയൊയുടെ മാതാപിതാകളുടെ ജനിച്ച് വളർന്ന ദ്വീപാണ് ന്യൂ കാലിഡോണിയ. വെള്ളിയാഴ്ച തഹിതിക്കെതിരെയാണ് ന്യൂ കാലിഡോണിയുടെ മത്സരം. ഈയൊരു മത്സരത്തിനായുള്ള സ്‌ക്വാഡിൽ സോട്ടിരിയോയെ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഫിഫ റാങ്കിങ്ങിൽ 152ആം സ്ഥാനത്താണ് ന്യൂ കാലിഡോണിയുള്ളത്. ടീമിൽ കളിക്കുന്ന മിക്ക താരങ്ങളും താഴ്ന്ന ഫ്രഞ്ച് ലീഗുകളിൽ കളിക്കുന്നവരാണ്. നിലവിൽ സോട്ടിരിയോ ബ്ലാസ്റ്റേഴ്‌സ് വിട്ടത്തോടെ ഓസ്ട്രേലിയൻ ക്ലബായ സിഡ്നി എഫ്സിക്ക് വേണ്ടിയാണ് കളിക്കുന്നത്.