ഈയൊരു ട്രാൻസ്ഫർ വിൻഡോയിൽ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചെസ്റ്റർ യുണൈറ്റഡ് നിലവിൽ പുതിയ ഗോൾകീപ്പറിനായുള്ള തിരച്ചിലിലാണ്. ഈയൊരു സ്ഥാനത്തേക്ക് മാഞ്ചെസ്റ്റർ യുണൈറ്റഡിന്റെ ഏറ്റവും മുൻഗണന അർജന്റീനിയൻ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസാണ്.
താരം ഇപ്പോൾ കളിക്കുന്നത് ഇംഗ്ലീഷ് ക്ലബ്ബായ ആസ്റ്റൺ വില്ലയ്ക്ക് വേണ്ടിയാണ്. നിലവിൽ യുണൈറ്റഡ് ആസ്റ്റൺ വില്ലയുമായി താരത്തിനായുള്ള ചർച്ചകൾ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. 40 മില്യൺനോളമാണ് ആസ്റ്റൺ വില്ല മാർട്ടിനെസിനായി ചോദിക്കുന്നത്.
പക്ഷെ നിലവിലെ സാഹചര്യത്തിൽ 33 മില്യൺ നോളം നൽക്കാൻ യുണൈറ്റഡ് തയ്യാറാണെന്നാണ് അഭ്യൂഹങ്ങൾ വരുന്നത്. വില്ല താരത്തിന്റെ വിൽപ്പനയുമായി ബന്ധപ്പെട്ട് യുണൈറ്റഡുമായി ചർച്ച നടത്താൻ തയ്യാറാണെന്ന് റിപ്പോർട്ടുണ്ട്, കൂടാതെയുണൈറ്റഡിലേക്കുള്ള മാറ്റത്തെ താരം തന്റെ കരിയറിലെ ഒരു “സുപ്രധാന ചുവടുവയ്പ്പായി” കാണുന്നു.
അതോടൊപ്പം നിലവിൽ മാൻ. യുണൈറ്റഡ് ഒന്നാം ഗോൾകീപ്പർ ഒനാന പരിക്കിന്റെ പിടിയിലായത് കൊണ്ടും രണ്ടാം ഗോൾകീപ്പർ അൽതായ് ബയിന്ദിർ പുറത്തുപോകാൻ സാധ്യതയുള്ളതിനാലും, യുണൈറ്റഡ് എത്രയും വേഗം മാർട്ടിനെസിന്റെ സൈനിങ് പൂർത്തിയാക്കാൻ ശ്രമിക്കും.
