CricketIndian Cricket TeamSports

ഇനിയൊരു മടങ്ങി വരവുണ്ടാവില്ല..? ഗംഭീറിന്റെ ഇഷ്ടലിസ്റ്റിൽ നിന്നും സൂപ്പർ താരം പുറത്ത്

ടീമിന്റെ വിജയത്തിന് മുൻഗണന നൽകിക്കൊണ്ട്, പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കടുത്ത തീരുമാനമെടുക്കാൻ പരിശീലകൻ ഗംഭീർ നിർബന്ധിതനാകുകയായിരുന്നു.

ഇംഗ്ലണ്ടിനെതിരെയ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ ടീമിലെ സർപ്രൈസ് തിരിച്ച് വരവായിരുന്നു കരുൺ നായർ. 8 വർഷത്തിന് ശേഷമുള്ള കരുണിന്റെ ഇന്ത്യൻ കുപ്പായത്തിലേക്കുള്ള മടങ്ങി വരവും ആരാധകർ ആഘോഷമാക്കിയിരുന്നു. കൂടാതെ കരുണിന് കൂടുതൽ അവസരം നൽകുമെന്നും ന്നോ രണ്ടോ ടെസ്റ്റ് മത്സരങ്ങൾ കൊണ്ട് ഒരാളെ വിലയിരുത്തില്ലെന്നും ഗംഭീർ പറഞ്ഞിരുന്നു. എന്നാൽ കിട്ടിയ അവസരം മുതലാക്കാനാവാതെ കരുൺ ഗംഭീറിന്റെ ഇഷ്ട ലിസ്റ്റിൽ നിന്നും പുറത്തായി എന്നതിന്റെ സൂചനയാണ് ഇംഗ്ലണ്ടിനെതിരെയുള്ള നാലാം ടെസ്റ്റിൽ താരത്തിന് അവസരം നഷ്ടമായത്.

ആഭ്യന്തര ക്രിക്കറ്റിലെയും കൗണ്ടിയിലെയും മികച്ച പ്രകടനങ്ങൾക്ക് ശേഷമാണ് കരുൺ നായർക്ക് ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് എട്ട് വർഷത്തിന് ശേഷം തിരികെ വന്നത്. ആഭ്യന്തര ക്രിക്കറ്റിൽ നന്നായി കളിക്കുന്നവർക്ക് ദേശീയ ടീമിന്റെ വാതിലുകൾ അടയില്ലെന്ന് ഗംഭീർ തന്നെ എടുത്തു പറഞ്ഞിരുന്നു. ഇത് കരുണിന് വലിയ പ്രതീക്ഷ നൽകിയിരുന്നു.

എന്നാൽ, ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ മൂന്ന് ടെസ്റ്റുകളിൽ കരുൺ നായർക്ക് കാര്യമായ റൺസ് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ലഭിച്ച തുടക്കങ്ങൾ വലിയ സ്കോറുകളാക്കി മാറ്റുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു. ഇതോടെ അദ്ദേഹത്തിന്റെ സ്ഥാനം ചോദ്യം ചെയ്യപ്പെട്ടു.

ടീമിന്റെ വിജയത്തിന് മുൻഗണന നൽകിക്കൊണ്ട്, പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കടുത്ത തീരുമാനമെടുക്കാൻ പരിശീലകൻ ഗംഭീർ നിർബന്ധിതനാകുകയായിരുന്നു. ഇതോടെ നാലാം ടെസ്റ്റിൽ കരുൺ നായർക്ക് പകരം യുവതാരം സായി സുദർശൻ ആദ്യ ഇലവനിൽ തിരിച്ചെത്തുകയും ചെയ്തു.

നേരത്തെ നൽകിയ ഉറപ്പുകൾ ഉണ്ടായിരുന്നിട്ടും, പ്രകടനത്തിലെ ഈ പരാജയം കരുൺ നായരുടെ ഇന്ത്യൻ ടെസ്റ്റ് കരിയറിലെ ഒരുപക്ഷേ അവസാന അധ്യായമായേക്കാം എന്ന സൂചന നൽകുന്നു. കടുത്ത മത്സരം നിലനിൽക്കുന്ന ഇന്ത്യൻ ക്രിക്കറ്റിൽ ഈ തിരിച്ചടി അദ്ദേഹത്തിന് വലിയ വെല്ലുവിളിയാണ്.