മാളികപ്പുറത്തിനു ശേഷം അതെ ടീം ഒരുക്കുന്ന സുമതി വളവ് സൂപ്പർ ഹിറ്റിലേക്ക്. പടം ഇറങ്ങി മൂന്ന് ദിവസം പിന്നിടുമ്പോൾ ഏകദേശം 9.56 കോടിയോളമാണ് ഗ്രോസ്സ് കളക്ഷനായി ലഭിച്ചിരിക്കുന്നത്. കേരളത്തിൽ നിന്ന് ആദ്യ ദിവസം 1.65 കോടിയും, രണ്ടാം ദിവസം 1.88 കോടിയും, മൂന്നാം ദിവസം 2.97 കോടിയുമായി മൊത്തം 6.5 കോടയോളം ബോക്സ് ഓഫീസിൽ നിന്നും പടം വാരികൂട്ടിയത്.
മറുഭാഗത്ത് ഓവർസീസ് നിന്ന് 2.6 കോടിയും റസ്റ്റ് ഓഫ് ഇന്ത്യയിൽ നിന്ന് 46 ലക്ഷം കളക്ഷൻ ലഭിച്ചുവെന്നും സിനിമ അധികൃതർ അറിയിച്ചിട്ടുണ്ട്. ചെറിയൊരു കാലയളവിന് ശേഷം മലയാള സിനിമയ്ക്ക് ബോക്സ് ഓഫീസിൽ മികച്ചൊരു തുടക്കമാണ് ലഭിക്കുന്നത്.
സിനിമയുടെ മികച്ച അഭിപ്രായം മൂലം കേരളത്തിലെ എല്ലാ മുൻനിര തീയേറ്ററുകളിലും ഹൗസ്ഫുൾ ഷോകളാണ് ഓടി കൊണ്ടിരിക്കുന്നത്. ഇതിനെ തുടർന്ന് മിക്ക തീയേറ്ററുകളിലും ഇപ്പോൾ അഡിഷണൽ ഷോസ് കൊണ്ടുവന്നിട്ടുണ്ട്.
സമീപകാലത്തു കുടുംബ പ്രേക്ഷകർ ഇരു കൈയും ചേർത്ത് സ്വീകരിച്ച ഫൺ ഹൊറർ ഫാമിലി എന്റർടൈനറാണ് സുമതി വളവ്. ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ്, മുരളി കുന്നുംപുറത്തിന്റെ വാട്ടർമാൻ ഫിലിംസ് എന്നിവർ ചേർന്നാണ് സുമതി വളവിന്റെ നിർമ്മാണം.
വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന സുമതി വളവിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് അഭിലാഷ് പിള്ളയാണ്. അർജുൻ അശോകൻ, ബാലു വർഗീസ്, ഗോകുൽ സുരേഷ്, സൈജു കുറുപ്പ് എന്നിവരാണ് സിനിമയില മുഖ്യ അഭിനയിഥാകൾ.
