FootballIndian Super LeagueSports

ഐഎസ്എല്ലിലെ ദുരന്തം സ്‌ട്രൈക്കർ മിന്നും ഫോമുമായി ഇത്തവണ യൂറോപ്പ ലീഗ് കളിക്കാനെത്തുന്നു

അന്ന് മോശം ഫോമിലായ താരമിപ്പോൾ അടുത്ത ആഴ്ച ആരംഭിക്കാനൊരുങ്ങുന്ന യുവേഫ യൂറോപ്പ ലീഗിൽ കളിക്കാനൊരുങ്ങുകയാണ്. അത് വെറുതെയല്ല, മികച്ച പ്രകടനവുമായി തന്റെ ടീമിന് യൂറോപ്പ ലീഗ് യോഗ്യത നേടിക്കൊടുത്ത്..

‘ചീത്ത നേരത്തിന് ശേഷം ഒരു നല്ല നേരം വരും’. ബ്രസീലിയൻ സ്‌ട്രൈക്കർ കാർലോസ് ഫ്രാൻസിന്റെ കാര്യത്തിന്റെ ഇത് ശെരിയാണ്. കാർലോസ് ഫ്രാൻസിന്റെ അഥവാ ഫ്രാങ്കയുടെ പേര് ഐഎസ്എൽ ആരാധകർക്ക് ചിലപ്പോൾ ഓർമയുണ്ടാവും.

2024- 25 സീസണിൽ കൊല്കത്തൻ ക്ലബായ മൊഹമ്മദൻസ് എസ്സിയ്ക്ക് വേണ്ടി ഐഎസ്എൽ കളിച്ച താരമാണ് ഫ്രാങ്ക. എന്നാൽ ആ സീസണിൽ മോശം ഫോമിലായിരുന്നു താരം മൊഹമ്മദൻസിനായി കളിച്ച 24 മത്സരങ്ങളിൽ നിന്നായി ആകെ ഒരൊറ്റ ഗോളായിരുന്നു താരത്തിന്റെ സമ്പാദ്യം.

അന്ന് മോശം ഫോമിലായ താരമിപ്പോൾ അടുത്ത ആഴ്ച ആരംഭിക്കാനൊരുങ്ങുന്ന യുവേഫ യൂറോപ്പ ലീഗിൽ കളിക്കാനൊരുങ്ങുകയാണ്. അത് വെറുതെയല്ല, മികച്ച പ്രകടനവുമായി തന്റെ ടീമിന് യൂറോപ്പ ലീഗ് യോഗ്യത നേടിക്കൊടുത്ത്..

ഫ്രാങ്കയുടെ യൂറോപ്യൻ എൻട്രി

ഐഎസ്എല്ലിൽ താളം കണ്ടെത്താനാവാത്ത താരം തൊട്ടടുത്ത സീസണിൽ ഇന്തോനേഷ്യൻ ക്ലബായ പേഴ്സിജാപ് ജെപാറയിലേക്ക് കൂടുമാറി. അവിടെ നിന്നും താരം പതിയെ താളം കണ്ടെത്താൻ തുടങ്ങി.

30 മത്സരങ്ങളിൽ നിന്ന് 10 ഗോളുകൾ നേടിയ താരത്തെ ഈ വർഷം ജൂണിൽ അർമേനിയൻ ക്ലബായ അരാരത്-അർമേനിയ സ്വന്തമാക്കി.

2025- 26 സീസണിൽ അർമേനിയൻ പ്രീമിയർ ലീഗിലെ ചാമ്പ്യന്മാരായ അവർക്ക് യൂറോപ്യൻ യോഗ്യത ഉണ്ടായിരുന്നു. യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പ്ലേ ഓഫ് റൗണ്ടിലേക്കായിരുന്നു അവരുടെ യോഗ്യത.

ചാമ്പ്യൻസ് ലീഗിന്റെ ആദ്യ ക്വാളിഫിക്കേഷൻ റൗണ്ടിൽ ലാത്വിയൻ ക്ലബായ റിഗ്ഗയെ അവർ പരാജയപ്പെടുത്തി. റിഗ്ഗയ്‌ക്കെതിരെയുള്ള ആദ്യം ലെഗ് മത്സരത്തിൽ ഫ്രാങ്ക അർമേനിയൻ ക്ലബ്ബിനായി വല കുലുക്കിയിരുന്നു.

സെക്കന്റ് ക്വാളിഫിക്കേഷൻ റൗണ്ടിൽ ഐറിഷ് ക്ലബായ ഷാംറോക്ക് റോവേഴ്സിനെ അവർ പരാജയപ്പെടുത്തി. എന്നാൽ മൂന്നാം റൗണ്ടിൽ അവർക്ക് കാലിടറി.

സ്ലോവേനിയൻ ക്ലബായ സെൽജയോട് അവർ 3-2 ന് പരാജയപ്പെട്ടു. ഈ മത്സരത്തിലും ഫ്രാങ്ക തന്റെ ടീമിനായി വല കുലുക്കിയിരുന്നു.

ചാമ്പ്യൻസ് ലീഗ് യോഗ്യതയ്ക്കായുള്ള മൂന്നാം റൗണ്ടിൽ പരാജയപ്പെട്ടെങ്കിലും മൂന്നാം റൌണ്ട് വരെ എത്തിയ ടീമിന് യൂറോപ്പ ലീഗിന് യോഗ്യതയുണ്ട്. ഇതോടെ അരാരത്-അർമേനിയ യൂറോപ്പ് ലീഗിന് യോഗ്യത നേടി.

ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാനായില്ലെങ്കിലും അവർക്ക് യൂറോപ്പ ലീഗ് കളിക്കാനുള്ള അവസരമുണ്ടായി. അതിന് ഫ്രാങ്കയുടെ രണ്ട് ഗോളുകളും അവർക്ക് തുണയായി.

അടുത്ത ആഴ്ച ആരംഭിക്കാനിരിക്കുന്ന യൂറോപ്പ ലീഗിൽ ചെക്ക് റിപ്പബ്ലിക്കൻ ക്ലബായ സ്പാർട്ട പ്രാഹയെ നേരിടാൻ ഒരുങ്ങുകയാണ് ഫ്രാങ്കയും കൂട്ടരും.

ALSO READ:

ഐഎസ്എല്ലിന് അഭിമാനിക്കാം

Carlos Franca UEFA Europa League

പല്ല് കൊഴിഞ്ഞ താരങ്ങളാണ് ഐഎസ്എൽ കളിക്കാനെത്തുന്നു വാദം പലർക്കുമുണ്ടായിരുന്നു. എന്നാൽ ആ വാദം തെറ്റിക്കുന്നതാണ് ഐഎസ്എൽ കളിച്ച് ഉക്രൈൻ ദേശീയ ടീമിനായി അരങ്ങേറ്റം നടത്തിയ ബ്ലാസ്റ്റേഴ്‌സ് താരം ഇവാൻ കലിയൂഷ്നിയും ലോകകപ്പ് കളിച്ച ഡങ്കൻ നാസോനുമൊക്കെ. ആ പട്ടികയിൽ ഇനി ഫ്രാങ്കയേയും ഉൾപ്പെടുത്താം.

English Summary: Former Mohammedan SC striker Carlos Franca UEFA Europa League journey is set to begin with Ararat-Armenia. After a tough ISL stint, Franca revived his career, scoring crucial goals in European qualifiers to help his team secure a spot against Sparta Praha.