ഐപിഎൽ ട്രേഡ് വിൻഡോ അവസാനിക്കാൻ ഇനി മണിക്കൂറുകൾ ബാക്കി നിൽക്കെ സിഎസ്കെ വീണ്ടുമൊരു ട്രേഡ് ഡീലിന് ഒരുങ്ങുന്നു.
നേരത്തെ നഥാൻ എല്ലിസ്, ഖലീൽ അഹമ്മദ് എന്നിവരെ സൺറൈസസിന് കൈമാറി ലിയാം ലിവിങ്സ്റ്റൺ, ജാക്ക് എഡ്വാർഡ്സ് എന്നിവരെ വാങ്ങിച്ച സിഎസ്കെ ഇത്തവണയും ഒരു ഡ്യൂവൽ ഡീലിലാണ് ശ്രമിക്കുന്നത്.
ലഭ്യമാകുന്ന സൂചനകൾ പ്രകാരം, തങ്ങളുടെ മിസ്റ്ററി സ്പിന്നർ നൂർ അഹമ്മദിനെയും ബാറ്റർ സർഫ്രാസ് ഖാനെയും ഗുജറാത്ത് ടൈറ്റൻസിന് കൈമാറി പകരം അവരുടെ സ്പിൻ ഓൾറൗണ്ടർ സായി കിഷോറിനെ സ്വന്തമാക്കാനാണ് സിഎസ്കെയുടെ പ്ലാൻ.
സായ് കിഷോറിനൊപ്പം പേസ് ഓൾ റൗണ്ടർ അർഷാദ് ഖാൻ അല്ലെങ്കിൽ ഷാരൂഖ് ഖാൻ എന്നിവരിൽ ഒരാളെ കൂടി ഈ ഡീലിൽ സിഎസ്കെ വാങ്ങിക്കും.
തമിഴ് നാട് സ്വദേശിയും ഒപ്പം ലെഫ്റ്റ് ഹാൻഡ് സ്പിൻ ബൗളർ കൂടിയായ സായി കിഷോറിനെ വാങ്ങിക്കാൻ സിഎസ്കെയ്ക്ക് വലിയ ആഗ്രഹുമുണ്ട്.
നേരത്തെയും സായി കിഷോറിന് വേണ്ടി സിഎസ്കെ ശ്രമം നടത്തിയിരുന്നു.
രവീന്ദ്ര ജഡേജയുടെ പകരക്കാരനായി സിഎസ്കെ ലക്ഷ്യമിടുന്നതും സായിയെയാണ്.
എന്നാൽ ഈ ഡീലിന് ഗുജറാത്ത് പകരം ചോദിക്കുന്നത് നൂർ അഹമ്മദിനെയാണ്. തങ്ങളുടെ സ്പിൻ നിരയിൽ റാഷിദ് ഖാനൊപ്പം നൂറിനെയും കൊണ്ട് വന്ന് അഫ്ഘാൻ കോംബോ റീ-ബിൽഡ് ചെയ്യാനാണ് ഗുജറാത്തിന്റെ ലക്ഷ്യം.
എന്തായാലും ട്രേഡ് വിൻഡോ നവംബർ 17-ന് അടയ്ക്കാനരിക്കെ ഈ ഡീൽ പൂർത്തീകരിക്കാൻ ഇരു ടീമുകളും നീക്കങ്ങൾ വേഗത്തിലാക്കേണ്ടതുണ്ട്.
ALSO READ:
- ആർസിബിയും ബിഗ് ട്രേഡിന്: രാജസ്ഥാൻ റോയൽസുമായി ചർച്ചകൾ
- ഈ പത്ത് താരങ്ങളെ CSK റിലീസ് ചെയ്യും: ലിസ്റ്റ് ഇതാ…
- ഐപിഎല്ലിൽ പുതിയ 2 ടീമുകൾ കൂടി വരുന്നു: പ്ലാനിലുള്ളത് ഈ 2 സിറ്റികൾ
English Summary:
The latest CSK Trade updates suggest Chennai Super Kings are preparing a massive swap deal with Gujarat Titans ahead of the trade window deadline. CSK aims to trade Noor Ahmad and Sarfaraz Khan to secure spinner R Sai Kishore alongside either Shahrukh Khan or Arshad Khan.
