Argentina national football teamFootballSports

അവസാന ആട്ടം: മെസ്സിക്ക് വിരമിക്കൽ മത്സരമൊരുങ്ങുന്നു?; വീണ്ടും നീലക്കുപ്പായമണിഞ്ഞേക്കും

കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ലയണൽ മെസ്സി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചത്. മെസിയുടെ വിരമിക്കൽ ലോകത്താകമാനമുള്ള ആരാധകർക്ക് വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.

ഇപ്പോഴും ആ ഹൃദയ ഭേദകമായ വാർത്ത ആരാധകർക്ക് ഉൾക്കൊള്ളാനായിട്ടില്ല. അർജന്റീനയ്ക്കായി അടുത്ത കോപ്പ- അമേരിക്കയിൽ മെസ്സി ഇറങ്ങുമെന്നാണ് കണക്ക് കൂട്ടവെയാണ് മെസ്സിയുടെ അപ്രതീക്ഷിത പ്രഖ്യാപനം.

മെസ്സിയെ അവസാനമായി ഒരിക്കൽ കൂടി അർജന്റീനയുടെ നീലക്കുപ്പായത്തിൽ കാണാൻ ആരാധകർ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ അതിനുള്ള സാധ്യതകളുണ്ടെന്നാണ് പുതിയ റിപോർട്ടുകൾ.

അർജന്റീന ഫുട്ബോൾ അസോസിയേഷൻ മെസിക്കായി വിരമിക്കൽ മത്സരം ഒരുക്കാൻ പോവുകയാണ് എന്ന റിപോർട്ടുകൾ പുറത്ത് വരികയാണ്.

സ്വന്തം നാട്ടിൽ ആരാധകർക്ക് മുന്നിൽ മെസ്സിക്ക് വിരമിക്കൽ മത്സരം നൽകാനുള്ള നീക്കത്തിലാണ് അർജന്റീനൻ ഫുട്ബോൾ അസോസിയേഷൻ.

എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ടൈംസ് ഓഫ് ഇന്ത്യയുടെ മലയാളം എഡിഷൻ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല എങ്കിലും ഇക്കാര്യം നടക്കുകയാണ് എങ്കിൽ ലയണൽ മെസിയുടെ അർജന്റീനൻ കുപ്പായത്തിലെ അവസാന മത്സരം കാണാനും താരത്തിന് എക്കാലത്തെയും മികച്ച യാത്രയയപ്പ് നൽകാനും ആരാധകർക്ക് സാധിക്കും.

അതേ സമയം മെസ്സിയ്ക്ക് ആദരവ് അർപ്പിക്കുന്നതിന്റെ ഭാഗമായി അർജന്റീനയിലെ എല്ലാ ആഭ്യന്തര മത്സരങ്ങളും 10 മിനുട്ടിൽ നിർത്തി വെയ്ക്കാൻ എഎഫ്എ നിർദേശം നൽകിയിട്ടുണ്ട്. അതായത് അർജന്റീനൻ ലീഗ് ഉൾപ്പെടെയുള്ള ആഭ്യന്തര മത്സരങ്ങളിൽ 10 മിനുട്ടിൽ കളി നിർത്തി വെയ്ക്കും. ശേഷം ഒരു മിനുട്ടിന് ശേഷം കളി പുനഃരാരംഭിക്കും.

അതേ സമയം മെസ്സിയോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ ഐകോണിക്ക് ജേഴ്സി നമ്പർ ആയ നമ്പർ 10 പിൻവലിക്കുമെന്ന് അഭ്യുഹങ്ങളുണ്ടായിരുന്നെങ്കിലും ഇത് വരെ ജേഴ്സി നമ്പർ അർജന്റീനൻ ഫുട്ബോൾ അസോസിയേഷൻ പിൻവലിച്ചിട്ടില്ല.

ALSO READ:

മെസ്സിയുടെ അർജന്റീനൻ കരിയർ

Lionel Messi Farewell Match
Lionel Messi

2004 ൽ അർജന്റീന അണ്ടർ 20 ടീമിനായി കളിച്ച് തുടങ്ങിയാണ് മെസ്സിയുടെ അന്താരാഷ്ട്ര കരിയർ ആരംഭിക്കുന്നത്. 2005 ലെ ഫിഫ യൂത്ത് ചാമ്പ്യൻഷിപ്പിൽ 6 ഗോളുകളും 2 അസിസ്റ്റും സ്വന്തമാക്കി ടൂർണമെന്റിലെ ഗോൾഡൻ ബോൾ സ്വന്തമാക്കിയതോടെയാണ് മെസ്സി അന്താരാഷ്ട ഫുട്ബോൾ പ്രേമികൾക്കിടയിൽ ശ്രദ്ധ നേടുന്നത്.

അതേ വർഷം (2005-ൽ) തന്റെ 18 ആം വയസ്സിൽ അർജന്റീനൻ ദേശീയ ടീമിലേക്കും മെസ്സിക്ക് വിളിയെത്തി. തുടർന്ന് 2006 ലെ ഫിഫ ലോകകപ്പ് സ്‌ക്വാഡിലെ മെസ്സി ഇടം പിടിച്ചു. തുടർന്നങ്ങോട്ട് അർജന്റീനയുടെ നീലക്കുപ്പായത്തിൽ തൊട്ടതെല്ലാം പൊന്നാക്കി മാറ്റുകയായിരുന്നു മെസ്സി.

ഇക്കഴിഞ്ഞ ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനിനെതിരെയുള്ള മത്സരമായിരുന്നു താരത്തിന്റെ അവസാന അന്തരാഷ്ട്ര മത്സരം.

English Summary: Following his retirement, reports suggest a Lionel Messi Farewell Match is being planned by the Argentina Football Association. Fans may get one last chance to see the legend in national colors, while AFA also introduced match pause tributes in domestic games to honor his iconic career.