FootballIndian Super LeagueKBFCSportsTransfer News

സുഹൈൽ ഭട്ട് ബ്ലാസ്റ്റേഴ്സിലേക്കോ? മറുപടിയുമായി മാർക്കസ്

ബഗാൻ വിടുന്ന സുഹൈൽ ഭട്ടിനെ സ്വന്തമാക്കാൻ കേരളാ ബ്ലാസ്റ്റേഴ്‌സ് രംഗത്തുണ്ടെന്നുമായിരുന്നു റൂമറുകൾ. എന്നാലിപ്പോൾ ഈ റൂമറുകളോട് പ്രതികരിച്ചിരിക്കുകയാണ് പ്രമുഖ കായിക മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുല്ലോ.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കിടയിൽ ചർച്ചയായ ഒരു റൂമറാണ് സുഹൈൽ ഭട്ടിന്റേത്. മോഹൻ ബഗാനിൽ കൃത്യമായ പ്ലെയിങ് ടൈം ലഭിക്കാത്ത താരം കരിയറിന്റെ ഉയർച്ചയ്ക്കായി ബഗാൻ വിടാനൊരുങ്ങുന്നുവെന്നും ബഗാൻ വിടുന്ന താരത്തെ സ്വന്തമാക്കാൻ കേരളാ ബ്ലാസ്റ്റേഴ്‌സ് രംഗത്തുണ്ടെന്നുമായിരുന്നു റൂമറുകൾ.

എന്നാലിപ്പോൾ ഈ റൂമറുകളോട് പ്രതികരിച്ചിരിക്കുകയാണ് പ്രമുഖ കായിക മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുല്ലോ.ഒരു ആരാധകൻ ചോദിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

സുഹൈൽ ഭട്ട് ബ്ലാസ്റ്റേഴ്സിലേക്ക് വരുമോ എന്ന ആരാധകന്റെ ചോദ്യത്തിന് ആ വാർത്തകളിൽ സത്യമില്ല എന്നാണ് മാർക്കസ് പ്രതികരിച്ചത്. ഇതോടെ ഈ റൂമർ അവസാനിച്ചിരിക്കുകയാണ്.

21 കാരനായ സുഹൈൽ ഭട്ട് 2023 മുതൽ ബഗാനിൽ ഭാഗമായെങ്കിലും ആകെ അവസരം ലഭിച്ചത് 18 മത്സരങ്ങളിൽ മാത്രമാണ്. പ്ലെയിങ് ഇലവനിൽ അവസരം ലഭിക്കാത്ത താരം പലപ്പോഴും ബെഞ്ചിൽ നിന്നായിരുന്നു സ്റ്റാർട്ട് ചെയ്തിരുന്നത്.

ബ്രിട്ടീഷ് മാധ്യമമായ ദി ഗാഡിയന്റെ അടുത്ത തലമുറയിലെ പ്രതിഭകളുടെ പട്ടികയിൽ ഇടം പിടിച്ച സുഹൈൽ ഭട്ടിന് തന്റെ മികവ് തെളിയിക്കാൻ മാത്രം ബഗാൻ അവസരം ലഭിച്ചില്ല.

വിദേശ മുന്നേറ്റ താരങ്ങളാൽ സമ്പന്നമായ ബഗാൻ നിരയിൽ പലപ്പോഴും ഡ്യൂറണ്ട് കപ്പ് കളിക്കാനോ, കൽക്കട്ട ലീഗ് കളിക്കാനോ മാത്രമായിരുന്നു സുഹൈലിന്റെ വിധി

ALSO READ:

ട്രാൻസ്ഫർ നീക്കങ്ങളുമായി ബ്ലാസ്റ്റേഴ്‌സ്

സുഹൈൽ ഭട്ടിന്റെ ട്രാൻസ്ഫർ കേവലം റൂമറായി മാത്രം അവസാനിച്ചെങ്കിലും ഇന്ത്യൻ ഫുട്ബോളിലെ മറ്റൊരു യങ് ടാലന്റായ മുഹമ്മദ് സനാൻ ബ്ലാസ്റ്റേഴ്സിന്റെ റഡാറിലുണ്ടെന്നും ട്രാൻസ്ഫറിന് സാധ്യതയുണ്ടെന്നും മാർക്കസ് മെർഗുല്ലോ റിപ്പോർട്ട് ചെയ്തിരുന്നു.

കൂടാതെ ഒഡീഷ എഫ്സിയുടെ ഗോൾ കീപ്പർ അമരീന്ദർ സിങ്ങും ബ്ലാസ്റ്റേഴ്സിലെത്തുമെന്ന് ശക്തമായ റിപ്പോർട്ടുകളുണ്ട്.

കൂടാതെ ചെന്നൈയിൻ എഫ്സിയുടെ മിഡ്ഫീൽഡർ ജിതേന്ദ്ര സിങ്, മറ്റൊരു മധ്യനിര താരം സാഹിൽ ടാവോറ എന്നിവർ ബ്ലാസ്റ്റേഴ്സിന്റെ റഡാറിലുണ്ടെന്നാണ് റൂമറുകൾ.

എന്നാൽ സനാന്റെയും അമരീന്ദറിന്റെയും കാര്യമൊഴിച്ചാൽ ഇതൊക്കെയും റൂമറുകൾ മാത്രമാണ്. സുഹൈൽ ഭട്ടിന് സമാനമായ റൂമറുകളാണോ എന്നത് വരും ദിവസങ്ങളിൽ കണ്ടറിയേണ്ടതുണ്ട്.

സീസൺ ഒക്ടോബറിന്, ബ്ലാസ്റ്റേഴ്‌സ് ഉടൻ സജ്ജമാകും

Kerala Blasters Transfer News

ഐഎസ്എൽ 2026- 27 സീസണ് ഒക്ടോബറിൽ തുടക്കം കുറിക്കുമെന്നാണ് റിപോർട്ടുകൾ. അതേ സമയം ബ്ലാസ്റ്റേഴ്സിന്റെ നിലവിലെ സ്‌ക്വാഡിലെ അംഗങ്ങളുടെ എണ്ണം 13 മാത്രമാണ്.

ഈ സാഹചര്യത്തിൽ പുതിയ താരങ്ങളെ ബ്ലാസ്റ്റേഴ്സിന് ടീമിലെത്തിക്കേണ്ടതുണ്ട്.

ബ്ലാസ്റ്റേഴ്‌സ് ചില താരങ്ങളുമായി നേരത്തെ പ്രാരംഭ ചർച്ചകൾ നടത്തിയതായി പ്രമുഖ കായിക മാധ്യമ പ്രവർത്തകൻ ആശിഷ് നെഗി റിപ്പോർട്ട് ചെയ്തിരുന്നു.

എന്നാൽ കരാറുകൾ പൂർത്തീകരിച്ചിരുന്നില്ല. എന്നാൽ നിലവിൽ ബ്ലാസ്റ്റേഴ്‌സ് കരാർ പൂർത്തീകരിക്കാനുള്ള അന്തിമചർച്ചകളിലേക്ക് കടന്നതായി ആശിഷ് നെഗി കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു.

അതിനാൽ വരും ദിവസങ്ങളിൽ ബ്ലാസ്റ്റേഴ്സിന്റെ സൈനിംഗുകൾ ആരാധകർക്ക് പ്രതീക്ഷിക്കാം.

കൂടാതെ, ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥ കൈമാറ്റം അന്തിമ ഘട്ടത്തിലാണെന്ന് മാർക്കസ് മെർകുലോ റിപ്പോർട്ട് ചെയ്തിരുന്നു.

English Summary: Kerala Blasters Transfer News reveals that journalist Marcus Mergulhao rejected rumors linking Mohun Bagan forward Suhair Bhat to KBFC. However, Blasters actively target Muhammed Sanan and Amrinder Singh to rebuild their squad ahead of the upcoming ISL 2026 season.