ഏഷ്യാ കപ്പിനായുള്ള ഇന്ത്യൻ ടീം പ്രഖ്യാപനം ആകാംഷയോടെ ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് ആരാധകർ. ടൂർണമെന്റിൽ മലയാളി താരം സഞ്ജു സാംസൺ ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഇപ്പോൾ ഒരു സൂചന ലഭിച്ചിരിക്കുകയാണ്. ഒരു പ്രധാന മാറ്റം സഞ്ജുവിന് വഴി തുറന്നേക്കാനുള്ള സാധ്യതകൾ തെളിയുകയാണ്.
സൂര്യകുമാർ യാദവ് ഏഷ്യാ കപ്പിൽ ഇന്ത്യൻ ടീമിൻ്റെ നായകനാകുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ഈ നീക്കം സഞ്ജു സാംസണിന് ഏറെ അനുകൂലമായ ഘടകമാണ്.
സൂര്യകുമാർ ടി20 നായകനായ സമയങ്ങളിൽ സഞ്ജു ഇന്ത്യൻ ടീമിൽ സ്ഥിരം സാന്നിധ്യമായിരുന്നു. അന്ന് ടീം ഇന്ത്യയുടെ രണ്ടാം നിര ടീമാണ് ടി20യിൽ കളിച്ചത്. ഈ നീക്കം ഏഷ്യാ കപ്പിലും ആവർത്തിക്കുമെന്നാണ് വിലയിരുത്തൽ.
ശുഭ്മാൻ ഗിൽ, ഋഷഭ് പന്ത് തുടങ്ങിയ പ്രമുഖ താരങ്ങൾ ഇല്ലാത്ത ഒരു രണ്ടാം നിര ടീമിനെയാവും ഇന്ത്യ ഏഷ്യാ കപ്പിൽ അണിനിരത്തുകയെന്ന സൂചനയാണ് സൂര്യകുമാർ യാദവിൻ്റെ നായകസ്ഥാനം നൽകുന്നത്.
ഇതോടെ ഏഷ്യാ കപ്പിൽ സഞ്ജു സാംസണിന് സ്ഥാനം ലഭിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. സഞ്ജുവിന്റെ ബാറ്റിംഗ് വെടിക്കെട്ടുകൾ ഏഷ്യാ കപ്പിൽ കാണാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
