നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗ് നടക്കുമോയെന്ന സംശയത്തിൽ എല്ലാ ഇന്ത്യൻ ഫുട്ബോൾ ആരാധകരും. കുറച്ച് ദിവസങ്ങൾക്ക് മുൻപ് AIFF പ്രസിഡന്റ് കല്യാൺ ചൗബേ ഐഎസ്എൽ നടക്കുമെന്ന് അറിയിച്ചെങ്കിലും, ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്ത് വന്നില്ല.
ഇപ്പോളിത ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഐഎസ്എൽ വമ്പന്മാരായ ഒഡിഷ എഫ്സി അടച്ചു പൂട്ടാൻ ഒരുങ്ങുകയാണ്. നിലവിൽ ടീമിന്റെ പ്രവർത്തനങ്ങൾ നിർത്തിവെച്ചതായി ഒഡിഷ എഫ്സി CEO അറിയിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ടീം ഇപ്പോൾ അടച്ചു പൂട്ടാൻ പോവുന്നത്. ഒഡിഷ എഫ്‌സി പുരുഷ, വനിതാ എന്നി രണ്ട് ടീമുകളുടെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക പ്രഖ്യാപനം വരാനുണ്ട്.
