കായിക രംഗത്ത് പ്രത്യേകിച്ച് ടീം മത്സരങ്ങളിൽ വനിതാ ടീമുകൾക്ക് വേണ്ടത്ര പരിഗണന ലഭിച്ചിരുന്നില്ല. ഇന്ത്യൻ ഫുട്ബോളിൽ ഇത് എത്രത്തോളമാണെന്ന് പ്രകടമാണ്. ടീമിന് ഒരു പ്രതിസന്ധി വന്നപ്പോൾ ആദ്യമായി ബ്ലാസ്റ്റേഴ്‌സ് ചെയ്തത് അവരുടെ വനിതാ ടീം പിരിച്ചു വിടുക എന്നതായിരുന്നു. എന്നാൽ ഇന്ത്യൻ വനിതാ ഫുട്ബോളിന് സന്തോഷിക്കാനുള്ള ഒരു വാർത്ത നിലവിൽ പുറത്ത് വന്നിരിക്കുകയാണ്.
വനിതാ താരങ്ങൾക്ക് ട്രാൻസ്ഫർ ഫീ ലഭിച്ചിരുക്കുകയാണ്. നേരത്തെ വനിതാ താരങ്ങൾക്ക് ട്രാൻസ്ഫർ ഫീ ലഭിച്ചിരുന്നില്ല.ഒഡിഷ എഫ് സി താരങ്ങളായ സർട്ടോക്കും ഗ്രെയ്‌സിനുമാണ് ഈ ട്രാൻസ്ഫർ ഫീ ലഭിച്ചിരുന്നത്. ഇരുവരും സേതു എഫ് സിയിലേക്കാണ് കൂടുമാറിയിരിക്കുന്നത്.
ഇരുവർക്കും ഒരു വർഷം കൂടെ ഒഡിഷയിൽ കരാർ ഉണ്ടായിരുന്നു. എന്നാൽ ഒഡിഷ IWL ലിൽ നിന്ന് തരംതാഴ്ത്തപ്പെട്ടതോടെയാണ് ഇരു താരങ്ങളും ടീം വിടാൻ തീരുമാനിച്ചത്. ഇന്ത്യൻ വനിതാ ഫുട്ബോൾ ഇനിയും വളരട്ടെ.
