ഐഎസ്എൽ സീസൺ എപ്പോൾ ആരംഭിക്കുമെന്ന കാര്യത്തിൽ വ്യക്തത ഇല്ലെങ്കിലും ഐഎസ്എല്ലിലേക്ക് നേരിട്ട് യോഗ്യത നേടാൻ ഒരു ക്ലബ് ശ്രമിക്കുന്നതായി റിപ്പോർട്ട്. നിലവിൽ ഐ- ലീഗ് കളിക്കുന്ന ശ്രീനിധി ഡെക്കാൻ ആണ് ഐഎസ്എല്ലിലേക്ക് നേരിട്ട് പ്രവേശനം നേടാൻ ആഗ്രഹിക്കുന്നത്.
ഐ- ലീഗ് വിജയികൾക്കോ അല്ലെങ്കിൽ ഫ്രാഞ്ചൈസി തുക നൽകുന്ന ക്ലബ്ബുകൾക്കോ ഐഎസ്എല്ലിൽ കളിക്കാം. ഐ- ലീഗ് വിജയികൾക്ക് ഓരോ സീസണിലും ഐഎസ്എല്ലിലേക്ക് യോഗ്യത നൽകുന്നുണ്ട്. എന്നാൽ ഫ്രാഞ്ചൈസി ഫീസ് നൽകി കളിക്കാനുള്ള അനുമതി എഐഎഫ്എഫ് ടെൻഡർ വിളിക്കുമ്പോൾ മാത്രമേ ലഭിക്കുകയുള്ളു.
ഐഎസ്എല്ലിലേക്ക് പുതിയ ടീമുകൾക്കായി ടെൻഡർ വിളിക്കാൻ എഐഎഫ്എഫ് ഒരുങ്ങിയാൽ ഫ്രാഞ്ചൈസി ഫീസ് നൽകി ഐഎസ്എൽ എൻട്രി നേടാനാണ് ശ്രീനിധി ഡെക്കാന്റെ ശ്രമമെന്നാണ് റിപ്പോർട്ട്.
ഫ്രാഞ്ചൈസി ലീഗായി ആരംഭിച്ച ഐഎസ്എല്ലിലേക്ക് പിന്നീട് ഈസ്റ്റ് ബംഗാൾ, ബംഗളുരു എഫ്സി, ജംഷദ്പൂർ എഫ്സി, ഹൈദരാബാദ് എഫ്സി എന്നീ ക്ലബ്ബുകൾ ടെൻഡറുകൾ മുഖേനയാണ് ഐഎസ്എല്ലിലെത്തിയത്. സമാനമായി ടെൻഡറിലൂടെ ഐഎസ്എല്ലിലെത്താനാണ് ശ്രീനിധിയുടെ ശ്രമം.
2015 ൽ രൂപീകരിക്കപ്പെട്ട ശ്രീനിധി ഡെക്കാൻ രണ്ട് തവണ ഐ-ലീഗ് റണ്ണർഅപ്പ് ആവുകയും ഒരു തവണ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയും ചെയ്തിരുന്നു.
