ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ ഏറെ വെറുക്കുന്ന വ്യക്തിയാണ് നിലവിലെ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റും പാക് രാഷ്ട്രീയ നേതാവുമായ മൊഹ്സിൻ നഖ്വി. ഏഷ്യകപ്പ് കിരീട ജേതാക്കളായ ഇന്ത്യയ്ക്ക് കിരീടം നൽകാതെ കിരീടവുമായി സ്റ്റേഡിയം വിട്ടതാണ് മൊഹ്സിന് നഖ്വിയെ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് അസ്വീകാര്യനാക്കുന്നത്. എന്നാൽ എസിസി പ്രസിഡണ്ട് എന്ന നിലയിൽ നഖ്വിയുടെ സ്ഥാനം അവസാനിക്കാൻ പോകുന്നു എന്നതാണ് റിപ്പോർട്ടുകൾ.
എസിസി അധ്യക്ഷൻ എന്ന നിലയിൽ നഖ്വിയുടെ കാലാവധി 2026 ൽ അവസാനിക്കും. എസിസി നിയമം അനുസരിച്ച് അടുത്ത ഫുൾ മെമ്പർ രാജ്യത്തിലെ വ്യക്തി അടുത്ത പ്രസിഡണ്ട് ആവും. അഞ്ച് ഫുൾ മെമ്പേഴ്സിലെ വ്യക്തികൾക്ക് റൊട്ടേഷൻ രീതിയിൽ പ്രസിഡണ്ട് സ്ഥാനം നൽകുക എന്നതാണ് എസിസിയുടെ നിയമം.
ഈ നിയമപ്രകാരം നഖ്വിയുടെ കാലാവധി കഴിഞ്ഞാൽ അടുത്ത ഊഴം അഫ്ഘാൻ ക്രിക്കറ്റ് ബോർഡിനാണ്. അഫ്ഘാനിസ്ഥാന് വേണമെങ്കിൽ അവരുടെ ഊഴം അവർക്ക് ഇഷ്ടമുള്ള മറ്റൊരു ഫുൾ മെംബേർസ് ടീമിന് നൽകാം. ഈ സാഹചര്യത്തിൽ അഫ്ഘാൻ ക്രിക്കറ്റ് ബോർഡ് എസിസി അധ്യക്ഷനാവാനുള്ള അവരുടെ ഊഴം ബിസിസിഐയ്ക്ക് നൽകാനുള്ള സാധ്യതകൾ ഏറെയാണ്.
ബിസിസിഐയിൽ നിന്ന് ആരെങ്കിലും എസിസി അധ്യക്ഷൻ ആയാൽ പാക് ക്രിക്കറ്റ് ബോർഡിൻറെ അവസ്ഥ പരിതാപകരമാവും. ഏഷ്യകപ്പ് കിരീടം കൈമാറാത്ത മൊഹ്സിൻ നഖ്വിക്കെതിരെ പ്രതികാരനടപടിയും ഉണ്ടാവാൻ സാധ്യതയുണ്ട്.
മൊഹ്സിന് നഖ്വി എസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് കാലാവധി പൂർത്തീകരിക്കാനും പകരം ബിസിസിഐ എസിസി പ്രസിഡണ്ട് സ്ഥാനനത്തെത്താനും 2026 വരെ കാത്തിരിക്കണമെന്ന് മാത്രം.
content: After Mohsin Naqvi’s term as ACC President ends, the next opportunity is for BCCI.
