FootballIndian Super LeagueKBFCSportsTransfer News

ബ്ലാസ്റ്റേഴ്സിലേക്ക് ഇനി ആരൊക്കെ വരും? റൂമർ ലിസ്റ്റ് പരിശോധിക്കാം..

വരും ദിവസങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് ഇനിയും സൈനിംഗുകൾ നടത്തുമെന്ന് ഉറപ്പാണ്. ഇത്തരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ റൂമർ ലിസ്റ്റിലുള്ള 4 താരങ്ങൾ ആരൊക്കെയാണ് പരിശോധിക്കാം.

ഐഎസ്എൽ സീസൺ ഡിസംബറിൽ ആരംഭിക്കാനിരിക്കെയും സൂപ്പർ കപ്പ് പോരാട്ടങ്ങൾ ഈ മാസം നടക്കാനിരിക്കെയും കേരളാ ബ്ലാസ്റ്റേഴ്‌സ് താൽകാലികമായി നിർത്തിച്ചിരുന്ന സൈനിംഗുകൾ പുനരാരംഭിച്ചിരിക്കുകയാണ്. സ്പാനിഷ് സ്‌ട്രൈക്കർ കോൾഡോ ഒബിയേറ്റയുടെ സൈനിങ്‌ പ്രഖ്യാപിച്ചത് ഇതിന് തെളിവാണ്. വരും ദിവസങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് ഇനിയും സൈനിംഗുകൾ നടത്തുമെന്ന് ഉറപ്പാണ്. ഇത്തരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ റൂമർ ലിസ്റ്റിലുള്ള 4 താരങ്ങൾ ആരൊക്കെയാണ് പരിശോധിക്കാം. ( പ്രമുഖ വെബ്സൈറ്റായ ട്രാൻസ്ഫർ മാർക്കറ്റ് നൽകുന്ന അപ്‌ഡേറ്റുകൾ പ്രകാരം)

ഫാറൂഖ് ചൗധരി

2016 ൽ കേരളാ ബ്ലാസ്റ്റേഴ്സിനായി കളിച്ച ഫാറൂഖ് കഴിഞ്ഞ രണ്ട് സീസണുകളിലും കളിച്ചത് ചെന്നൈയിൻ എഫ്സിയ്ക്ക് വേണ്ടിയാണ്. ചെന്നൈയിനുമായി കരാർ അവസാനിച്ച താരം ബ്ലാസ്റ്റേഴ്സിന്റെ ശക്തമായ റൂമർ ലിസ്റ്റിലുള്ള താരമാണ്.

പദം ഛേത്രി

കഴിഞ്ഞ സീസണിൽ മൊഹമ്മദൻസ് എസ്സിയുടെ വല കാത്ത ഗോൾകീപ്പറാണ് പദം ഛേത്രി. മൊഹമ്മദൻസുമായി കരാർ അവസാനിച്ച താരത്തിനായി ബ്ലാസ്റ്റേഴ്സിനൊപ്പം പഞ്ചാബ് എഫ്സിയും രംഗത്തുണ്ട്. ഗോൾ കീപ്പറുടെ അഭാവമുള്ള ബ്ലാസ്റ്റേഴ്‌സ് പദം ഛേത്രിക്കായി ശക്തമായ ശ്രമം നടത്താൻ സാധ്യതയുണ്ട്.

ലാൽറെമ്രുഅത

കഴിഞ്ഞ സീസണിൽ ചർച്ചിൽ ബ്രദേഴ്‌സിനെ ഐ- ലീഗ് ചാമ്പ്യൻമാരാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച താരമാണ് ലെഫ്റ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്ന ലാൽറെമ്രുഅത. എന്നാൽ എഫ്സി ഗോവയും താരത്തിനായി രംഗത്തുണ്ട് എന്നത് ബ്ലാസ്റ്റേഴ്സിന് തലവേദനയാണ്.

ലാംഗൗലെൻ ഗൗ ഹാങ്ഷിംഗ്

ബ്ലാസ്റ്റേഴ്സിന്റെ റൂമർ ലിസ്റ്റിലുള്ള മറ്റൊരു താരമാണ് ചർച്ചിൽ ബ്രദേഴ്സിന്റെ മറ്റൊരു പ്രതിരോധതാരമായ ഹാങ്ഷിംഗ്. ഹൈദരാബാദ് എഫ്സിയും താരത്തിനായി ശ്കതമായ ശ്രമം നടത്തുന്നുണ്ട്.

content: Key players on Kerala Blasters’ transfer list