അർജന്റീനയും ഓസ്‌ട്രേലിയും തമ്മിലുള്ള സൗഹൃദ മത്സരത്തിന് കൊച്ചി വേദിയാകാൻ ഒരുങ്ങുകയാണ്. നവംബറിലാണ് പോരാട്ടം. ലയണൽ മെസ്സി കൊച്ചിയിൽ പന്ത് തട്ടുന്നത് കാണാൻ മലയാളക്കര കാത്തിരിക്കുമ്പോൾ മെസ്സി പ്രസ്തുത മത്സരത്തിൽ കളിക്കാനിറങ്ങുമോ എന്നതും ഒരു ചോദ്യചിഹ്നമാണ്. കൊച്ചിയിലെ മത്സരത്തിൽ മെസ്സി കളിക്കുമോ എന്ന കാര്യം വ്യക്തമല്ലെങ്കിലും അർജന്റീനയുടെ വരാനിരിക്കുന്ന സൗഹൃദ മത്സരങ്ങളെ പറ്റി ഒരു വ്യക്തത നൽകിയിരിക്കുകയാണ് പരിശീലകൻ സ്കലോണി.
അർജൻ്റീനൻ ടീമിന് ഇനി വരാനിരിക്കുന്ന മത്സരങ്ങൾ സൗഹൃദപരമല്ലെന്നും മറിച്ച് പരീക്ഷണങ്ങളായിരിക്കുമെന്നാണ് സ്കലോണിയുടെ വാക്കുകൾ. പുതിയ കളിക്കാരെ ടീമിൽ ഉൾപ്പെടുത്തി അവരുടെ നിലവാരം പരിശോധിക്കുകയാണ് ഇനിയുള്ള മത്സരങ്ങളിൽ പ്രധാനമെന്നാണ് സ്സ്കലോണി വ്യതമാക്കിയത്.
ഇനിയുള്ള മത്സരങ്ങളിൽ പുതിയ താരങ്ങൾക്ക് അവസരം നൽകുമെന്നും അവർക്ക് ടീമിനൊപ്പം ചേരാൻ കഴിയുമോയെന്നും പരീക്ഷിക്കുമെന്നും സ്കലോണി വ്യക്തമാക്കി.
മുന്നോട്ട് വരാനിരിക്കുന്ന വലിയ ടൂർണമെൻ്റുകൾക്ക് മുൻപുള്ള നിർണ്ണായക ഘട്ടത്തിലാണ് ടീം ഇപ്പോൾ ഉള്ളതെന്നും, ഓരോ മത്സരത്തിലും പലതും പരീക്ഷിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പുതിയ താരങ്ങൾക്ക് അവസരം നൽകുന്നതിനൊപ്പം തന്നെ, പ്രധാന കളിക്കാരെ പരിക്ക് പോലുള്ള അപകട സാധ്യതകളിൽ നിന്ന് അകറ്റി നിർത്തുമെന്നും സ്കലോണി ഉറപ്പ് നൽകി. “ആരെയും ഞങ്ങൾ അപകടത്തിലാക്കില്ല (We will not risk anyone),” അദ്ദേഹം പറഞ്ഞു.
(സ്കലോണിയുടെ വാക്കുകളിൽ നിന്നും മെസ്സി കൊച്ചിയിൽ കളിക്കുമോ, ഇല്ലയോ? നിങ്ങൾക്ക് എന്ത് തോന്നുന്നു)
content: Lionel Scaloni’s Statement on Argentina National Team selection is major Argentina Football News. He will evaluate New Players Argentina as there are “never Football Friendlies.” The coach confirmed no Scaloni Squad Risk during Argentina Squad Selection.
