FootballSports

മെസ്സിയുടെ അഴിഞ്ഞാട്ടം; അടിച്ച് കൂട്ടിയത് 3 കിടിലൻ ഗോളുകൾ; വീഡിയോ കാണാം

ഇൻ്റർ മിയാമിക്ക് വേണ്ടി 35-ാം മിനിറ്റിൽ ഗോൾ വേട്ടക്ക് തുടക്കമിട്ട മെസ്സി, 63-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി അവസരം ഗോളാക്കി മാറ്റി. തുടർന്ന് 81-ാം മിനിറ്റിൽ വീണ്ടും വല കുലുക്കിയതോടെയാണ് താരം ഹാട്രിക്ക് പൂർത്തിയാക്കിയത്.

മേജർ ലീഗ് സോക്കറിൽ (MLS) വീണ്ടും തകർപ്പൻ പ്രകടനവുമായി ലയണൽ മെസ്സി. ഇന്ന് നടന്ന ആവേശകരമായ മത്സരത്തിൽ നാഷ്‌വില്ലെ എസ്.സി.യെ 5-2 എന്ന വലിയ സ്കോറിന് തകർത്ത ഇൻ്റർ മിയാമിക്ക് വേണ്ടി മെസ്സി തൻ്റെ കരിയറിലെ രണ്ടാം MLS ഹാട്രിക്കും നേടി.

ഇൻ്റർ മിയാമിക്ക് വേണ്ടി 35-ാം മിനിറ്റിൽ ഗോൾ വേട്ടക്ക് തുടക്കമിട്ട മെസ്സി, 63-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി അവസരം ഗോളാക്കി മാറ്റി. തുടർന്ന് 81-ാം മിനിറ്റിൽ വീണ്ടും വല കുലുക്കിയതോടെയാണ് താരം ഹാട്രിക്ക് പൂർത്തിയാക്കിയത്.മെസ്സിയെ കൂടാതെ റോഡ്രിഗസ് (67′), സെഗോവിയ (90’+1′) എന്നിവരാണ് മിയാമിയുടെ മറ്റു ഗോളുകൾ നേടിയത്.

മത്സരത്തിൻ്റെ ആദ്യ പകുതിയിൽ നാഷ്‌വില്ലെ എസ്.സി.യും മികച്ച പ്രകടനം കാഴ്ചവെച്ചു. 43-ാം മിനിറ്റിൽ സറിഡ്ജും, 45+6-ാം മിനിറ്റിൽ ഷാഫെൽബർഗും നേടിയ ഗോളുകൾ മിയാമിക്ക് കനത്ത വെല്ലുവിളിയുയർത്തി. എന്നാൽ രണ്ടാം പകുതിയിൽ മെസ്സിയുടെയും സംഘത്തിൻ്റെയും ആക്രമണത്തിന് മുന്നിൽ നാഷ്‌വില്ലെ പതറുകയായിരുന്നു.

മെസ്സിയുടെ ഗോളുകൾ കാണാം