FC BarcelonaFootballSports

അമ്പമ്പോ, 30 കളിയിൽ 96 ഗോളുകൾ; ഇവനെന്താ ഗോൾ മെഷിനോ?

2023-24 സീസണില്‍ 30 മത്സരങ്ങളില്‍ നിന്ന് ഈ 13-കാരന്‍ നേടിയതാകട്ടെ 96 ഗോളുകളാണ്.

ഗ്രാസ് റൂട്ട് ഫുട്ബോളിനും അക്കാദമി ഫുട്ബോളിനും യൂറോപ്യൻ ക്ലബ്ബുകൾ വലിയ പ്രാധാന്യം നൽകുന്നുണ്ട്. പ്രത്യേകിച്ച് സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണ. ബാഴ്‌സയുടെ ലാമാസിയ അക്കാദമി ലോക പ്രശസ്തമാണ്. സാക്ഷാൽ ലയണൽ മെസ്സിയടക്കം വളർന്ന് വന്നത് ലാമാസിയയിൽ നിന്നാണ്. ആധുനിക ഫുട്ബോളിലെ പുത്തൻ ടാലന്റായ ലാമിനെ യമാലും ലാ മാസിയ ഉൽപ്പന്നമാണ്. ഇപ്പോഴിതാ ലാമാസിയയിൽ നിന്നും മറ്റൊരു ടാലന്റ് കൂടി വളർന്ന് വരികയാണ്.13-കാരന്‍ ഫോഡി ഡയാലോ.

ALSO READ: മാസ്സ് കാ ബാപ്പ്; ആരാധകരെ രോമാഞ്ചം കൊള്ളിച്ച് റോണോയുടെ കിടിലൻ ഗോളും സെലെബ്രെഷനും ( വീഡിയോ കാണാം)

ലാമാസിയയില്‍ ഗോളടിച്ചുതകര്‍ക്കുകയാണ് ഫോഡെ ഡയാലോ. 2023-24 സീസണില്‍ 30 മത്സരങ്ങളില്‍ നിന്ന് ഈ 13-കാരന്‍ നേടിയതാകട്ടെ 96 ഗോളുകളാണ്.യമാലിനെ വെച്ച് താരതമ്യം ചെയ്താലും ഈ പ്രായത്തില്‍ ഡയാലോ തന്നെ തലപ്പത്ത് നില്‍ക്കും. 29 മത്സരങ്ങളില്‍ നിന്ന് 68 ഗോളുകളാണ് യമാലിന്റെ സമ്പാദ്യം.

ALSO READ: മെസ്സിയുടെ അഴിഞ്ഞാട്ടം; അടിച്ച് കൂട്ടിയത് 3 കിടിലൻ ഗോളുകൾ; വീഡിയോ കാണാം

സ്‌പെയിനിലെ സബാഡെല്ലിലാണ് ഡയാലോയുടെ ജനനം. ഗിനിയയില്‍ നിന്ന് കുടിയേറിയവരാണ് മാതാപിതാക്കള്‍. രണ്ടാം വയസ്സില്‍ യു.ഇ സബഡെല്ലെന്‍കയ്ക്കായി കളിച്ചുതുടങ്ങിയ താരം പിന്നീട് സബാഡെല്‍, സന്റ് ക്യൂഗട്ട് എഫ്‌സി ടീമുകള്‍ക്കായും കളിച്ചു. 2019 ലാണ് ബാഴ്‌സയുടെ യൂത്ത് അക്കാദമിയിലെത്തുന്നത്.

CONTENT: fode diallo; the next big think in football